X

മറ്റൊരു വെല്ലുവിളിയായി വൈദ്യുതി നിരക്ക് വര്‍ധന ഇന്നുമുതല്‍

സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു വെല്ലുവിളിയായി വൈദ്യുതി നിരക്ക് വര്‍ധന. യൂണിറ്റിന് 9 പൈസയാണ് വര്‍ധിപ്പിക്കുന്നത്. മെയ് 30 വരെയാണ് വര്‍ധന നടപ്പാക്കുക. 8.77 കോടി രൂപ പിരിച്ചെടുക്കാനാണ് പദ്ധതി. വൈദ്യുതിബോഡിന്റെ നഷ്ടം നികത്താനാണെന്നാണ് പറയുന്നതെങ്കിലും വേനല്‍കാലത്ത് അധികവൈദ്യുത ഉപയോഗം നിയന്ത്രിക്കുകയും വരുമാനം കൂട്ടുകയുമാണ ്‌ലക്ഷ്യം. ബജറ്റ് വരാനിരിക്കെ പൊടുന്നനെ വര്‍ധന നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബജറ്റിലും നിത്യോപയോഗ വസ്തുക്കള്‍ക്കടക്കം വന്‍നികുതി വര്‍ധനയാണ് ഇടതുസര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകഴിഞ്ഞു. ഇന്നാണ് കേന്ദ്രബജറ്റിലെ നികുതികളും.

Chandrika Web: