X

കര്‍ണാടക മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ ആനന്ദ് സിങ് കോണ്‍ഗ്രസില്‍

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, കര്‍ണാടകയില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി മുന്‍ മന്ത്രി ബി.എസ് ആനന്ദ് സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബംഗളൂരുവിലെ കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ തന്റെ അനുയായികള്‍ക്കൊപ്പം എത്തിയാണ് ആനന്ദ് സിങ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. മുഖ്യമന്ത്രി സിദ്ധാ രാമയ്യ, പി.സി.സി പ്രസിഡണ്ട് ജി പരമേശ്വര, ക്യാമ്പയിന്‍ കമ്മിറ്റി തലവനും മന്ത്രിയുമായ ഡി.കെ ശിവകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ബി.ജെ.പിക്കുള്ളില്‍ നേതാക്കള്‍ തമ്മിലുള്ള ഗ്രൂപ്പ് പോരും തൊഴുത്തില്‍കുത്തും രൂക്ഷമായതാണ് പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്ന് ആനന്ദ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രത്തിന്റെ ഭാവിയെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനം കോണ്‍ഗ്രസ് ആണ്. അതുകൊണ്ടാണ് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചത്. ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെ വിജയിപ്പിക്കുക എന്ന വലിയ ദൗത്യമാണ് മുന്നിലുള്ളത്. അതിനായി കഠിനാധ്വാനം ചെയ്യും- ബെല്ലാരി ജില്ലയില്‍നിന്നുള്ള നേതാവായ ആനന്ദ് സിങ് വ്യക്തമാക്കി. മേതതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവര്‍ക്ക് ബി.ജെ.പിയില്‍ ഇടമില്ലാതായെന്നും അവരാണ് മറ്റു പാര്‍ട്ടികളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി സിദ്ധാരാമയ്യ പ്രതിനിധീകരിച്ചു. ബെല്ലാരിയിലെ വിജയനഗര നിയമസഭാ മണ്ഡലത്തെയാണ് ആനന്ദ് സിങ് നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നത്.

chandrika: