X

മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ ദീപക് ജോഷി കോണ്‍ഗ്രസില്‍

ബി.ജെ.പിക്ക് മധ്യപ്രദേശില്‍ കനത്ത തിരിച്ചടി നല്‍കി മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ ദീപക് ജോഷി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശനിയാഴ്ചയാണ് ദീപക് ജോഷി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

മുന്‍ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനാണ് ദീപക് ജോഷി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ പാര്‍ട്ടി ആസ്ഥാനത്തായിരുന്നു ദീപക് ജോഷിയുടെ പാര്‍ട്ടി പ്രവേശനം. തന്റെ പിതാവ് കൈലാശ് ജോഷിയുടെ പാരമ്പര്യത്തെ ബി.ജെ.പി നിഷേധിക്കുകയാണെന്ന് മൂന്ന് തവണ എം.എല്‍.എയായ ദീപക് ജോഷി പറഞ്ഞു.

ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ മന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട് ഇദ്ദേഹം. 2013 വരെ മന്ത്രിയായിരുന്നു ദീപക് ജോഷി. ഈ വര്‍ഷം അവസാനം മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പി നേതാവിന്റെ കൂറുമാറ്റം.

webdesk13: