X
    Categories: CultureNewsViews

ശശി തരൂരിന്റെ ഇംഗ്ലീഷ് മനസിലാക്കാതെ തരൂര്‍ മത്സ്യത്തൊഴിലാളികളെ പരിഹസിച്ചെന്ന് സി.പി.എം; തകര്‍പ്പന്‍ മറുപടിയുമായി തരൂര്‍

തിരുവനന്തപുരം: ശശി തരൂരിന്റെ ഇംഗ്ലീഷ് പ്രയോഗത്തിന്റെ അര്‍ത്ഥം മനസിലാക്കാതെ അദ്ദേഹത്തെ വിമര്‍ശിച്ച സി.പി.എം നേതാക്കള്‍ നാണംകെട്ടു. മത്സ്യമാര്‍ക്കറ്റില്‍ വലിയ ഉത്സാഹമാണ് സത്യസന്ധമായി സസ്യഭുക്കായ തനിക്ക് പോലും അനുഭവപ്പെട്ടതെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ച ശേഷം തരൂര്‍ ട്വീറ്റ് ചെയ്തതിലെ squeamishly എന്ന വാക്കാണ് ഇടതു നേതാക്കളെ വെട്ടിലാക്കിയത്.

ഈ വാക്കിനെ മീന്‍ മണം വരുമ്പോള്‍ ഓക്കാനം വരുന്നതായി തരൂര്‍ പറഞ്ഞതായി വ്യാഖ്യാനിച്ച ഇടത് നേതാക്കള്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തി. ചില മാധ്യമങ്ങളും സി.പി.എം പ്രവര്‍ത്തകരായ മാധ്യമപ്രവര്‍ത്തകരും ഇത് ഏറ്റു പിടിച്ചു. തുടര്‍ന്നാണ് മറുപടിയുമായി തരൂര്‍ രംഗത്ത് വന്നത്.

squeamishly എന്നവാക്കിന് സത്യസന്ധമായി എന്നും ശുണ്ഠിയുള്ളതായി എന്നും അര്‍ത്ഥമുണ്ട്. സത്യസന്ധമായി എന്ന അര്‍ത്ഥത്തില്‍ തരൂര്‍ പ്രയോഗിച്ച പദം ശുണ്ഠിയുള്ളതായി എന്ന അര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ചതാണ് സഖാക്കള്‍ക്ക് വിനയായത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: