X
    Categories: indiaNews

രക്തം സ്വീകരിച്ച നാല് കുട്ടികള്‍ക്ക് എച്ച്.ഐ.വി; ഒരാള്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച നാലുകുട്ടികള്‍ക്ക് എച്ച്. ഐ.വി ബാധ. ഇതില്‍ ഒരു കുട്ടി മരിച്ചു. തലസീമിയ രോഗബാധിരായ കുട്ടികളിലാണ് രക്തം സ്വീകരിച്ച ശേഷം എച്ച്.ഐ.വി സ്ഥിരീകരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപെ ഉത്തരവിട്ടു. തലസീമിയ ബാധിതര്‍ക്ക് സൗജന്യമായി രക്തം നല്‍കുന്ന പദ്ധതി ദീര്‍ഘകാലമായി മഹാരാഷ്ട്രയിലുണ്ട്. ഈ പദ്ധതിക്ക് കീഴില്‍ രക്തം സ്വീകരിച്ച കുട്ടികളാണ് എച്ച്.ഐ. വി ബാധിതരായത്. നാല് പേരും ഒരേ ബ്ലെഡ് ബാങ്കി ല്‍ നിന്ന് രക്തം സ്വീകരിച്ചവരാണ്.

web desk 3: