X

ഗസ്സ പ്രതിഷേധം: ഇസ്രാഈല്‍ സൈന്യ്ത്തിന്റെ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു

KHAN YUNIS, GAZA - MARCH 30: Demonstrators shout slogans and hold Palestinian flags during the demonstration under the name of the "Great Return March" at Israeli border in eastern part of Khan Yunis, Gaza on March 30, 2018. Dubbed the Great Return March, Fridays rallies in the Gaza Strip also coincide with Land Day, which commemorates the murder of six Palestinians by Israeli forces in 1976. It is also intended to pressure Israel to lift its decade-long blockade of the coastal enclave. (Photo by Mustafa Hassona/Anadolu Agency/Getty Images)

ഗസ്സ: അധിനിവേശം നടത്തിയ ഭൂമി തിരിച്ചു പിടിക്കാന്‍ ഗസ്സയില്‍ ഫലസ്തീനികള്‍ നടത്തുന്ന പ്രതിഷേധത്തില്‍ വീണ്ടും മരണം. നാലാം വെള്ളിയാഴ്ചയായ ഇന്നു നടന്ന പ്രതിഷേധത്തിലാണ് നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടത്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. മാര്‍ച്ച് 30ന് ശേഷം തുടര്‍ച്ചയായി ഗസ്സ അതിര്‍ത്തിയില്‍ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രാഈല്‍ സൈന്യം അക്രമം അഴിച്ചു വിടുകയാണ്. മാര്‍ച്ച് 30ന് അതിര്‍ത്തിയിലേക്ക് ഫലസ്തീനികള്‍ നടത്തിയ മാര്‍ച്ചിന് നേരെ സൈന്യം നടത്തിയ ആക്രമണത്തില്‍ 36 പേരാണ് കൊല്ലപ്പെട്ടത്. 4000 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്നലെയും ഫലസ്തീനികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന് നേരെ ഇസ്രാഈല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യത്തിന്റെ വെടിയേറ്റ് അഹ്മദ് റാഷദ് (24), അഹമ്മദ് അബു(25) സഅദ് അബ്ദുല്‍ മജീദ് (29), അബ്ദുല്‍ അല്‍ അബൂ താഹ (29) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

വെടിവയ്പ്പില്‍ നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പ്രതിഷേധക്കാര്‍ക്ക് നേരെ നടത്തിയ വെടിവയ്പ്പിലാണ് ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റത്. കൂടാതെ ടിയര്‍ ഗ്യാസും പ്രയോഗിച്ചു. ഫലസ്തീനികള്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞതായി സൈനിക വക്താക്കള്‍ ആരോപിച്ചു. 1976ല്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചു വരാനുള്ള അവകാശത്തിനായി സമാധാനപരമായി പ്രതിഷേധിച്ച ആറ് ഫലസ്തീനികളെ ഇസ്രാഈല്‍ വെടിവച്ചു കൊലപ്പെടുത്തിയതിന്റെ ഓര്‍മ പുതുക്കലായാണ് മാര്‍ച്ച് 30ന് ഭൂമിദിനമായി ആചരിക്കുന്നത്. 2014ല്‍ നടന്ന ഗസ്സ യുദ്ധത്തിന് ശേഷം അതിര്‍ത്തിയില്‍ ഏറ്റവും രൂക്ഷമായ സംഘര്‍ഷമാണ് നടക്കുന്നത്. 38 വര്‍ഷത്തെ അധിനിവേശത്തിന് ശേഷം 2005ല്‍ ഇസ്രാഈല്‍ സൈന്യം പിന്‍വാങ്ങിയ ഗസ്സയിലാണ് റാലിയ്ക്കായി ഫലസ്തീന്‍ പൗരന്മാര്‍ ഒത്തു ചേര്‍ന്നത്.

chandrika: