X
    Categories: indiaNews

സൗജന്യ റേഷന്‍ പദ്ധതി നീട്ടി

ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം നല്‍കുന്ന പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പി.എം.ജി.കെ.എവൈ) പദ്ധതി മൂന്നു മാസത്തേക്ക് കൂടി നീട്ടി. കേന്ദ്ര മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. ഈ പദ്ധതി സെപ്റ്റംബര്‍ 30ന് അവസാനിക്കാനിരിക്കെയാണ് ഡിസംബര്‍ വരെ നീട്ടിയത്. പദ്ധതി നീട്ടണമെന്ന് നിരവധി സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

കോവിഡ് പ്രതിസന്ധി രൂക്ഷമായ 2020 ഏപ്രിലിലാണ് കേന്ദ്ര സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യാധാന്യ പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ മാര്‍ച്ചിലും പദ്ധതി ആറുമാസത്തേക്ക് കൂടി നീട്ടിയിരുന്നു. രാജ്യത്ത് 80 കോടിയിലേറെ പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നാണ് കണക്ക്. തുടക്കത്തില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ് യോജന 2020 ഏപ്രില്‍- ജൂണ്‍ മാസ കാലയളവിലേക്ക് ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. പദ്ധതി നീട്ടുക വഴി ഖജനാവിന് 45,000 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നാണ് സൂചന.

web desk 3: