X
    Categories: indiaNews

കനത്ത മഴയില്‍ മലയുടെ മുകളില്‍ നിന്ന് ഭീമന്‍ പാറക്കല്ല് കാറുകള്‍ക്ക് മുകളിലേക്ക്; രണ്ട് മരണം; വീഡിയോ

മണ്ണിടിച്ചിലിനെ തുടര്‍ന്ന് വലിയ പാറക്കല്ലുകള്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്ക് ഉരുണ്ടുവീണു രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നാഗാലാന്‍ഡിലെ കോഹിമകുമിടിയില്‍ ചുമൗക്കോദിമ ജില്ലയിലെ ദേശീയപാത 29ല്‍ ഇന്നലെ വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് വലിയ പാറക്കല്ല് കാറുകള്‍ക്ക് മുകളില്‍ വീണത്. വലിയ വേഗത്തില്‍ വന്ന പാറക്കല്ല് രണ്ടു കാറുകളെയും പൂര്‍ണമായും തകര്‍ത്തു. പിന്നില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

പരിക്കേറ്റവര്‍ക്ക് വേണ്ട ധനസഹായം ഉറപ്പുവരുത്തുമെന്ന് നാഗാലാന്‍ഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ പറഞ്ഞു. കുടുംബാംഗങ്ങള്‍ക്ക് ദന സഹായമായി 4 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

webdesk11: