X

കന്നി യാത്രയില്‍ തന്നെ കുടുങ്ങി ഗംഗാ വിലാസ് ആഡംബര നൗക: ഗംഗ ഡോള്‍ഫിന് ഭീഷണിയാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

പട്‌ന: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീയാത്രയ്ക്കായി ഒരുക്കിയ നൗക, ഗംഗാ വിലാസ് കന്നി യാത്രയില്‍ തന്നെ കുടുങ്ങി. ബിഹാറിലെ ചപ്രയിലാണ് ഗംഗ വിലാസ് കുടുങ്ങിയത്. കരയ്ക്കടിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കപ്പല്‍ കുടുങ്ങിയത്. വിനോദ സഞ്ചാരികളെ കപ്പലില്‍ നിന്ന് ഒഴിപ്പിച്ചു.

ഗംഗാ നദിയില്‍ വെള്ളം കുറവായതിനാല്‍ കരയിലേക്ക് അടുപ്പിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു ദുരന്ത നിവാരണ സേനയെത്തി വിനോദ സഞ്ചാരികളെ ഉല്ലാസ് നൗകയില്‍ നിന്നു ബോട്ടുകളിലേക്ക് ഇറക്കിയാണു കരയ്‌ക്കെത്തിച്ചത്.

ആഢംബര നൗകയുടെ ദീര്‍ഘ യാത്ര വംശനാശഭീഷണി നേരിടുന്ന ഗംഗ ഡോള്‍ഫിന് ഭീഷണിയാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ക്രൂയിസുകളുടെ വര്‍ദ്ധനവ് ഗംഗാ നദി ഡോള്‍ഫിന്റെ (പ്ലാറ്റനിസ്റ്റ ഗംഗെറ്റിക്ക) ആവാസവ്യവസ്ഥയ്ക്ക് ശാശ്വതമായ നാശമുണ്ടാക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും സംരക്ഷകരും പറയുന്നത്.

നിലവില്‍ ജലമലിനീകരണം, അമിതമായ ജലചൂഷണം, വേട്ടയാടല്‍ തുടങ്ങി നിരവധി കാരണങ്ങള്‍ ഗംഗാ നദിയിലെ ഡോള്‍ഫിനുകള്‍ക്ക് ഭീഷണിയാകുന്നുണ്ട്. 1990 ഗംഗാ ഡോള്‍ഫിനുകളെ സംരക്ഷിത ഇനമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ക്രമാതീതമായി എണ്ണം വര്‍ധിച്ചിരുന്നു. തുടര്‍ന്ന് മെച്ചപ്പെട്ട ജലസാഹചര്യങ്ങളും സംരക്ഷണ നല്‍കിയതോടെ ഗംഗയില്‍ 3,200 ഉം ബ്രഹ്മപുത്രയില്‍ 500 ഉം എണ്ണമാണ് വര്‍ധിച്ചത്. എന്നാല്‍ ടൂറിസം ഡോള്‍ഫിനുകള്‍ക്ക് ഭീഷണിയാകുമെന്നാണ് വിലയിരുത്തല്‍.

webdesk13: