X

കൂലിപ്പണിക്കെത്തിയ സംസദിന് കഞ്ചാവ് കച്ചവടം; 3000 രൂപയുടെ സാധനം വിറ്റാല്‍ കിട്ടുന്നത് കൊള്ളലാഭം

പാമ്പാടി:ഒന്നരക്കിലോഗ്രാം കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായ ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവ് വില്പനയിലുടെ നേടിയിരുന്നതു കൊള്ള ലാഭം.വെസ്റ്റ് ബംഗാള്‍ മേധിനിപുര്‍ വെസ്റ്റ് ജില്ലയില്‍ മുഗ് ബസാര്‍ എസ്.കെ. സംസദ് അലി(26) യെയാണ് പാമ്പാടി എക്‌സൈസ് റേഞ്ചും കോട്ടയം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് പിടികൂടിയത്. വെസ്റ്റ് ബംഗാളില്‍നിന്നു ട്രെയിനില്‍ കടത്തിക്കൊണ്ടു വരുന്ന കഞ്ചാവ് കോട്ടയം, പാമ്പാടി പ്രദേശങ്ങളില്‍ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് വില്പന നടത്തിയിരുന്നത്.

വെസ്റ്റ് ബംഗാളില്‍നിന്ന് ഒരു കിലോഗ്രാം കഞ്ചാവ് 3000 രൂപയ്ക്കാണ് ഇയാള്‍ വാങ്ങിയിരുന്നത്. കോട്ടയത്ത് എത്തിച്ചു ഈ കഞ്ചാവ് വില്പന നടത്തുമ്പോള്‍ ഇയാള്‍ക്കു 30,000 മുതല്‍ 40,000 രൂപ വരെയാണ് ലഭിച്ചിരുന്നത്. കൊള്ള ലാഭം ലഭിച്ചു തുടങ്ങിയതോടെ സംസദ് അലി മറ്റു ജോലികള്‍ക്കൊന്നും പോകാതെ പൂര്‍ണമായും കഞ്ചാവ് വില്‍പ്പനയിലേക്കു തിരിയുകയായിരുന്നു. ഫോണില്‍ ബന്ധപ്പെട്ടു കഞ്ചാവ് ആവശ്യപ്പെടുന്നവര്‍ക്കു സ്ഥലത്ത് എത്തിച്ചു നല്‍കലായിരുന്നു ചെയ്തിരുന്നത്.

web desk 3: