X

ഖുര്‍ത്വുബ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അക്കാദമിക് എക്‌സലന്‍സ്: ഉദ്ഘാടനം നാളെ

ബീഹാറിലെ കിഷന്‍ഗഞ്ച് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖുര്‍ത്വുബ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അക്കാദമിക് എക്‌സലന്‍സിന്റെ കെട്ടിടോദ്ഘാടനം നാളെ നിര്‍വഹിക്കും. ഉദ്ഘാടന ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, കൊയ്യോട് ഉമ്മര്‍ മുസ്ലിയാര്‍, മുഫിതി മുദീഉറഹ്മാന്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് ഫൈസി, ഡോ. അംജദ് റാസ അംജദ്, പി.വി അബ്ദുല്‍ വഹാബ് എം.പി എന്നിവര്‍ പങ്കെടുക്കും.

രാഷ്ട്ര നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സോഷ്യല്‍ എഞ്ചിനീയര്‍മാരെ വാര്‍ത്തെടുക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നില്‍ക്കുന്ന ജനങ്ങളെ മുന്‍നിരയിലെത്തിക്കുന്നതിന് കഴിഞ്ഞ നാലുവര്‍ഷമായി സ്ഥാപനം പരിശ്രമിക്കുകയാണ്. സ്ഥാപനോദ്ഘാടനത്തില്‍ സമൂഹത്തിലെ രാഷ്ട്രീയ-സാമൂഹിക-സാസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും.

web desk 3: