X
    Categories: CultureMoreNewsViews

സ്വന്തം എം.എല്‍.എമാരെ പുറത്തിറക്കാന്‍ ബി.ജെ.പിക്ക് ധൈര്യമുണ്ടോ? വെല്ലുവിളിച്ച് ഖാര്‍ഗെ

ന്യൂഡല്‍ഹി: കര്‍ണാകയിലെ കോണ്‍ഗ്രസ്-ജെ.ഡി.യു ഗവണ്‍മെന്റ് സുരക്ഷിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഞങ്ങളുടെ 118 എം.എല്‍.എമാരും സഖ്യത്തിനൊപ്പം ഉറച്ച് നില്‍ക്കുന്നവരാണ്. സര്‍ക്കാറിന് യാതൊരു ഭീഷണിയുമില്ല. എന്നാല്‍ ബി.ജെ.പി അവരുടെ എം.എല്‍.എമാരെ ഹരിയാനയില്‍ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അതിന്റെ കാരണം വ്യക്തമാക്കാന്‍ അവര്‍ തയ്യാറാവണമെന്നും ഖാര്‍ഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നരേന്ദ്ര മോദി കേന്ദ്രസര്‍ക്കാറിന്റെ അധികാരം ദുര്‍വിനിയോഗം ചെയ്ത് സര്‍ക്കാറിനെ മറിച്ചിടാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ കര്‍ണാടകയില്‍ ആ ശ്രമം പരാജയപ്പെട്ടിരിക്കുകയാണ്. ബി.ജെ.പിക്ക് ജനാധിപത്യത്തില്‍ വിശ്വാസമില്ല. അതുകൊണ്ടാണ് അവര്‍ സ്വന്തം എം.എല്‍.എമാരെ തടവിലാക്കിയത്. ബി.ജെ.പി അവകാശപ്പെടുന്നത് പോലെ കര്‍ണാടകയില്‍ അവര്‍ ശക്തരാണെങ്കില്‍ സ്വന്തം എം.എല്‍.എമാരെ തടവിലാക്കിയത് എന്തിനാണെന്നും ഖാര്‍ഗെ ചോദിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: