X
    Categories: gulfNews

ചരിത്ര സംഗമത്തിന് തുടക്കം;ജിസിസി ഉച്ചകോടി സുല്‍ത്താന്‍ ഖാബൂസിന്റെയും ശൈഖ് സബാഹിന്റെയും പേരില്‍

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : 41 ാമത് ജിസിസി ഉച്ചകോടിക്ക് അല്‍ ഉലയില്‍ തുടക്കമായി. ഇക്കാലയളവില്‍ വിടപറഞ്ഞ ജിസിസി കൂട്ടായ്മയുടെ കരുത്തും ഐക്യ കൂട്ടായ്മയുടെ ശക്തിയുമായിരുന്ന ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിന്റെയും കുവൈത്ത് ഭരണാധികാരി ശൈഖ് സബാഹിന്റെയും നാമധേയത്തിലാകണം ഈ ഉച്ചകോടിയെന്ന് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശം സ്വാഗത പ്രഭാഷണത്തില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഉച്ചകോടിയെ അറിയിച്ചു.

ഇരുവരുടെയും സാന്നിധ്യവും നേതൃത്വവും ജിസിസി രാജ്യങ്ങളുടെ ഐക്യത്തിനും സ്ഥിരതക്കും സമൃദ്ധിക്കും സുരക്ഷക്കും അമൂല്യമായ സംഭാവനകളാണ് നല്‍കിയതെന്ന് അദ്ദേഹം സ്മരിച്ചു. ശൈഖ് സബാഹിന്റെ ഇടപെടലുകള്‍ ജിസിസി രാജ്യങ്ങള്‍ക്ക് സംയുക്ത പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിലും അംഗ രാജ്യങ്ങള്‍ക്കിടയില്‍ സഹകരണവും സമന്വയവും വര്‍ധിപ്പിക്കുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചതും സഊദി കിരീടാവകാശി ഊന്നി പറഞ്ഞു. ജിസിസി രാജ്യങ്ങളുടെ ഐക്യത്തിനും ഭദ്രതക്കുമായി സഹകരിക്കുന്ന അമേരിക്കയടക്കമുള്ള രാജ്യങ്ങളോടുള്ള കടപ്പാടും അദ്ദേഹം നേര്‍ന്നു.

 

web desk 3: