X

ജെന്‍ഡര്‍ ന്യൂട്രാലിറ്റി ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെ; ഡോ. എം.കെ മുനീര്‍

ജെന്‍ഡര്‍ ന്യൂട്രാലിറ്റി ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണെന്നും പോക്സോ കേസുകളില്‍നിന്ന് പോലും രക്ഷപ്പെടാന്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി വാദം ഉപയോഗിക്കുമെന്നും ഡോ. എം.കെ മുനീര്‍ പറഞ്ഞു. കെ.എ.ടി.എഫ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ പോക്സോ കേസ് നിഷ്പ്രഭമാകും. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ അത് ജെന്‍ഡര്‍ ന്യൂട്രല്‍ അല്ലേ എന്ന് വാദിക്കാന്‍ സാധ്യതയുണ്ട്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പായാല്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും.

ജെന്റര്‍ ന്യൂട്രാലിറ്റി പാഠ്യപദ്ധതിയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് യാതൊരു പഠനവും നടത്തിയിട്ടില്ല. ലിംഗസമത്വമല്ല, ലിംഗനീതിയാണ് വേണ്ടത്. ലിംഗനീതിക്കൊപ്പം നില്‍ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്ത് എതിര്‍പ്പ് നേരിട്ടാലും ഈ വിഷയത്തില്‍ നിലപാട് പറയും. അരാജകത്വമുള്ള സമൂഹത്തെ സൃഷ്ടിക്കാനാണ് ലിബറലുകള്‍ ശ്രമിക്കുന്നത്. – ഡോ. എം.കെ മുനീര്‍ പറഞ്ഞു. പ്രസംഗത്തിലെ വാക്കുകള്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗം മുഴുവന്‍ കേട്ടാല്‍ ഞാന്‍ പറഞ്ഞത് മനസിലാകും. പോക്സോ നിയമത്തിനായി പ്രയത്നിച്ച ആളാണ് ഞാന്‍. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. -അദ്ദേഹം വ്യക്തമാക്കി.

web desk 3: