X
    Categories: CultureNewsViews

രണ്ട് മുസ്‌ലിം കുട്ടികള്‍ക്ക് വേണ്ടി ഭക്ഷണ മെനുവില്‍ നിന്ന് പന്നിയിറച്ചി ഒഴിവാക്കി; സഹിഷ്ണുത എന്തെന്ന് ഇവിടെ നിന്ന് കണ്ടുപഠിക്കണം


ബെര്‍ലിന്‍: രണ്ട് മുസ്‌ലിം കുട്ടികളുടെ വിശ്വാസം സംരക്ഷിക്കാന്‍ സ്‌കൂളിന്റെ ഭക്ഷണ മെനുവില്‍ നിന്ന് പന്നിയിറച്ചി ഒഴിവാക്കി സഹിഷ്ണുതയുടെ മനോഹരമായ മാതൃക കാണിക്കുകയാണ് ഒരു ഭരണകൂടം. കിഴക്കന്‍ ജര്‍മനിയിലെ സാക്‌സണി സംസ്ഥാനത്താണ് സംഭവം. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ എന്ന പാര്‍ട്ടിയാണ് ഇവിടെ ഭരണം നടത്തുന്നത്.

അവിടുത്തെ ലൈപ്‌സിഷ് നഗരത്തിലെ രണ്ട് സ്‌കൂളുകളില്‍ രണ്ട് മുസ്‌ലിം പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്. സിറിയന്‍ അഭയാര്‍ത്ഥികളുടെ വരവോടെയാണ് ഇവിടെ മുസ്‌ലിംഗള്‍ എത്തിയത്. ഇവരുടെ വിശ്വാസം സംരക്ഷിക്കാനാണ് മുസ്‌ലിംഗള്‍ക്ക് നിശിദ്ധമായ പന്നി ഇറച്ചി സ്‌കൂള്‍ ഭക്ഷണ മെനുവില്‍ നിന്ന് ഒഴിവാക്കി ഭരണകൂടം ഉത്തരവിറക്കിയിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: