X

അധികാരികള്‍ കേള്‍ക്കുന്നുണ്ടോ? ഇന്ത്യയ്ക്ക് വിശക്കുന്നു- വിശപ്പ് സൂചികയില്‍ 94-ാം സ്ഥാനം

ന്യൂഡല്‍ഹി: വെള്ളിയാഴ്ച പുറത്തുവിട്ട ആഗോള വിശപ്പു സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 94. 107 രാഷ്ട്രങ്ങളാണ് പട്ടികയില്‍ ഉള്ളത്. 2019ല്‍ 117 രാഷ്ട്രങ്ങളില്‍ 102 ആയിരുന്നു രാജ്യത്തിന്റെ സ്ഥാനം. കണ്‍സേള്‍ഡ് വേള്‍ഡ് വൈഡും വെല്‍ത്ത്ഹംഗര്‍ഹില്‍ഫും ചേര്‍ന്നാണ് പ്രതിവര്‍ഷം പട്ടിക പുറത്തുവിടുന്നത്.

ഇന്ത്യയിലെ ഗുരുതരമായ (സീരിയസ്) പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അമ്പത് പോയിന്റില്‍ 27.2 ആണ് ഇന്ത്യയുടെ പോയിന്റ്. സ്‌കോര്‍ 9.9ന് താഴെ ആയാല്‍ താഴ്ന്ന തലത്തിലാണ് സൂചികയുണ്ടാകുക. 10നും 19.9 നും ഇടയിലുള്ള രാഷ്ട്രങ്ങള്‍ മോഡറേറ്റ് വിഭാഗത്തില്‍. 20-34.9 പോയിന്റ് സീരിയസ് വിഭാഗത്തിലാണ്. 35-39.5 സ്‌കോര്‍ കിട്ടുന്ന രാഷ്ട്രങ്ങള്‍ അലാമിങ് വിഭാഗത്തിലാണ്. അമ്പത് വരെ എക്‌സ്ട്രിമിലി അലാമിങും.

നേപ്പാള്‍, പാകിസ്താന്‍, ബംഗ്ലാദേശ്, ഇന്തൊനേഷ്യ രാഷ്ട്രങ്ങള്‍ക്കും പിറകിലാണ് നിലവില്‍ ഇന്ത്യയുടെ സ്ഥാനം. 107 രാഷ്ട്രങ്ങളില്‍ റുവാണ്ട, അഫ്ഗാനിസ്താന്‍, ലൈബീരിയ, ഛാഡ് തുടങ്ങി 13 രാഷട്രങ്ങളിലാണ് ഇന്ത്യയേക്കാള്‍ മോശം അവസ്ഥയുള്ളത്.

Test User: