X
    Categories: NewsSports

എ.എഫ്.സി കപ്പ് യോഗ്യതക്കായി ഇന്ന് ഗോകുലം കൊല്‍ക്കത്തയുമായി

കൊല്‍ക്കത്ത: ഐ ലീഗ് ചാമ്പ്യന്‍മാരായ ഗോകുലം കേരള ഇന്ന് എ.എഫ്.സി കപ്പ് യോഗ്യതക്കായി മൈതാനത്ത്. ഐ.എസ്.എല്‍ ടീമായ എ.ടി.കെ മോഹന്‍ ബഗാനാണ് എതിരാളികള്‍. വൈകിട്ട് 4.30ന് സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ഡിയിലാണ് ഗോകുലം കേരളയുടെ സ്ഥാനം.

എ.ടി.കെക്ക് പുറമെ ബംഗ്ലാദേശില്‍ നിന്നുള്ള ബസുന്ധര കിങ്‌സ്, മാലി ടീമായ മസിയ സ്‌പോട്‌സ് ക്ലബ് എന്നിവരാണ് ഗ്രൂപ്പിലെ പ്രതിയോഗികള്‍. ഐ ലീഗ് കിരീടം സ്വന്തമാക്കിയ ഗോകുലം കേരള മികച്ച ഫോമിലാണ്. ക്യാപ്റ്റന്‍ ഷരീഫ് മുഹമ്മദ് ടീമില്‍ തിരിച്ചെത്തും. മുന്നേറ്റതാരം ലൂക്ക മെയ്‌സനും ഗോകുലത്തിന് കരുത്ത് പകരും. മുഹമ്മദന്‍സിനെതിരേയുള്ള മത്സരത്തില്‍ വിജയ ഗോള്‍ നേടിയ മലയാളി താരം എമില്‍ ബെന്നിയും ടീമിനൊപ്പമുണ്ട്. മത്സരം ശക്തരോടാണെങ്കിലും ഗോകുലം കേരള ഒരുങ്ങിയിട്ടുണ്ടെന്ന് പരിശീലകന്‍ അനീസെ വ്യക്തമാക്കി.

ഐ ലീഗ് പോലെ വലിയ ടൂര്‍ണമെന്റ് കഴിഞ്ഞാണ് ഞങ്ങള്‍ വരുന്നത്. ഉടന്‍ തന്നെ മറ്റൊരു ടൂര്‍ണമെന്റ് കളിക്കുന്ന പ്രശ്‌നമുണ്ട്. എങ്കിലും ജയിക്കാന്‍ വേണ്ടി മാത്രമാണ് മലബാറിയന്‍സ് കളത്തിലിറങ്ങുക. ദേശീയ താരങ്ങള്‍ അടക്കമുള്ള താരങ്ങള്‍ എ.ടി.കെക്ക് ഉണ്ട്. എങ്കിലും പോലും ടീം മികച്ച രീതിയിലാണ് ഒരുങ്ങിയിട്ടുള്ളത്.

Chandrika Web: