X

സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് 240 രൂപ വർധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. പത്തുദിവസത്തിനുശേഷം ഇന്നലെയാണ് സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവുണ്ടായത്. ഈ ട്രൻഡ് ഇന്നും തുടരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിനു 46,400 രൂപയും. ഒരു ഗ്രാം സ്വർണത്തിനു 5800 രൂപയും.

ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വർധിച്ചത്. ജനുവരി 2നുശേഷം ആദ്യമായാണ് ഇന്നലെ വില മുകളിലേക്ക് പോകുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു വ്യാഴാഴ്ച സ്വർണവില. പവന് 46,080 രൂപ.

ചൊവ്വാഴ്ചത്തെ അതേ നിരക്കിലായിരുന്നു ബുധാനാഴ്ചയും സംസ്ഥാനത്ത് സ്വർണ വില്‍പന. എന്നാല്‍ വ്യാഴാഴ്ച വീണ്ടും സ്വർണ വില കുറഞ്ഞു. ജനുവരി മാസം പിറന്ന ശേഷം ഇത് രണ്ടാം തവണയാണ് സ്വർണ വില ഉയർന്നത്. ജനുവരി രണ്ടിന് 160 രൂപ വര്‍ധിച്ച് 47,000 രൂപയിലെത്തിയിരുന്നു. ഇതാണ് മാസത്തിലെ ഉയര്‍ന്ന നിലവാരം. ഇതിന് ശേഷം വെള്ളിയാഴ്ചയാണ് സ്വർണ വില ഉയരുന്നത്.

webdesk14: