X

സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു; ഈ മാസം മാത്രം വര്‍ധിച്ചത് 760 രൂപ

കൊച്ചി: സ്വര്‍ണ വില വീണ്ടും വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. പവന് 240 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണം പവന് 23520 രൂപയായി. 30 രൂപ വര്‍ധിച്ച് 2940 രൂപയാണ് ഇന്നത്തെ ഗ്രാം വില.

ഈ മാസത്തിന്റെ ആരംഭത്തില്‍ 22760 രൂപയായിരുന്നു പവന്‍ വില. 12 ദിവസത്തിനുള്ളില്‍ വിലയില്‍ 760 രൂപയുടെ വര്‍ധനവാണുണ്ടായത്. ഡോളറിനെതിരെ രൂപയുടെ മൂല്യതകര്‍ച്ചയും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ നില മെച്ചപ്പെടുകയും ചെയ്തതോടെ ഇന്ത്യയില്‍ നിന്ന് പുറത്തേക്കുള്ള മൂലധന ഒഴുക്ക് തുടരുന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഓഹരി വിപണിയില്‍ നഷ്ടവും നേരിട്ടതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് മാറിയതാണ് വില കുതിച്ചുയരാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

chandrika: