X
    Categories: CultureNewsViews

റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില കുതിക്കുന്നു; പവന് വില മുപ്പതിനായിരത്തിലേക്ക്

കൊച്ചി: റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 29120 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 3640 രൂപയായി. സാമ്പത്തിക പ്രതിസന്ധിയും രൂപയും മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

കഴിഞ്ഞ ഒരു മാസമായി സ്വര്‍ണവില തുടര്‍ച്ചയായി വര്‍ധിച്ചുവരുകയാണ്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 25680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു മാസം കഴിഞ്ഞപ്പോള്‍ സ്വര്‍ണവിലയില്‍ ഏകദേശം 3500 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഉത്സവസീസണ്‍ ആരംഭിച്ചതോടെ ഇനിയും സ്വര്‍ണവില ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: