X

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 28,000 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 3,500 രൂപയാണ്. അതേസമയം ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ നേരിയ വര്‍ധവ് ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ പവന് 28,080 രൂപയില്‍ വ്യാപാരം തുടരുകയായിരുന്നു. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 2.5 ശതമാനം ഉയര്‍ത്തി 12.5 ശതമാനമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്. നേരത്തെ 10 ശതമാനമായിരുന്നു സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ.

ഡല്‍ഹിയില്‍ സ്വര്‍ണം പവന് 29,608 രൂപയിലും 24 ക്യാരറ്റിന് 30,488 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 48.36 ഡോളറിലാണ് വ്യാപാരം. അതേസമയം സംസ്ഥാനത്ത് വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാമിന് 48.77 എന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്.

chandrika: