X

സ്വര്‍ണക്കടത്ത് കേസില്‍ ടിപി കേസ് പ്രതികളും? ശബ്ദരേഖ പുറത്ത്, കൊടി സുനിയും ശാഫിയും സംരക്ഷകര്‍

കണ്ണൂര്‍: കടത്ത് സ്വര്‍ണ്ണം പിടിച്ചുപറിക്കുന്നതില്‍ ടിപി കേസ് പ്രതികളുമുണ്ടെന്ന് ശബ്ദരേഖ. സ്വര്‍ണ്ണക്കടത്ത് ക്യാരിയറോട് ആസൂത്രകന്‍ സംസാരിക്കുന്നതെന്ന് കരുതുന്ന വാട്‌സപ് ഓഡിയോ പുറത്ത് വന്നു. പിടിച്ചുപറി സംഘത്തിന് സംരക്ഷണം കൊടുക്കുന്നത് കൊടി സുനിയും ഷാഫിയുമാണെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. ജിജോ തില്ലങ്കേരിയും രജീഷ് തില്ലങ്കേരിയും സംഘത്തിലുണ്ട്

വാട്‌സാപ്പ് ഓഡിയോ:

എയര്‍പോര്‍ട്ടില്‍ നമ്മുടെ ടീം കൂട്ടാന്‍ വരും. നീ വണ്ടിയില്‍ കയറി കൊണ്ടുപോയാല്‍ മാത്രം മതി. ഷാഫി, ജിജോ തില്ലങ്കേരി, രജീഷ് തില്ലങ്കേരി, ഇവരില്‍ രണ്ടുപേര്‍ ഒരുമിച്ചുണ്ടാകും. എന്റെ ഒരു അനിയനുമുണ്ടാകും മൂന്നില്‍ ഒന്ന് പാര്‍ട്ടിക്കാരാകുന്നത് നിന്നെ സെയ്ഫ് ആക്കാനാണ്.
ഷാഫിക്കാനെയോ സുനിയണ്ണനെ കൊണ്ടോ വിളിപ്പിക്കും. നമ്മുടെ പിള്ളേരാണ് പറ്റിപ്പോയി എന്ന് പറയും.

വീണ്ടും വരികയാണെങ്കില്‍ നേരിട്ടുപോയി കാണും മൂന്നിലൊന്ന് ഷാഫിക്കും തില്ലങ്കേരിക്കും കൊടുക്കുന്നത് നിന്നെ സേഫ് ആക്കാനാണ് കണ്ണൂരിലും കോഴിക്കോടുമായി കളിക്കുന്നത് നിന്നെ സേഫ് ആക്കാനാണ് ഒന്നും ഇല്ലാത്ത ഓണറാണെങ്കില്‍ രണ്ടു മൂന്നു പ്രാവിശ്യം അന്വേഷിച്ച് വരാന്‍ നോക്കും ഒരാളാണെങ്കില്‍ പിറകില്‍ ആരെങ്കിലും ഉണ്ടെന്ന് അറിഞ്ഞാല്‍ ഷാഫിക്കാടെ ടീമാണെന്ന് അറിഞ്ഞാല്‍ അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് അറിയാം.

നീ ഒറ്റയ്ക്കാണെങ്കില്‍ മൂന്നാല് മാസം കഴിഞ്ഞാലും നിന്നെ വിടില്ല, പാര്‍ട്ടീന്നാണെന്ന് വിളിച്ച് വിളിച്ച് പറയും. ബേജാറാകണ്ട നടക്കാത്തതല്ല ഇതൊന്നും, ഒരു പ്രശ്‌നവുമില്ല , ആരും പിറകെ വരില്ല. നാലുമാസമായി ഒരുപാട് ഗെയിം നടന്നിട്ടുണ്ട്. ഒരുപാട് സാമ്പത്തികമുള്ളയാളാണെങ്കില്‍ ഒറ്റ ഒരു പ്രാവിശ്യം കോള്‍ ചെയ്യും. അല്ലെങ്കില്‍ നാട്ടില്‍ വന്ന് ചങ്ങാതിമാര്‍ അന്വേഷിക്കും. എങ്ങനെ ആയാലും 10 – 12 ദിവസം അന്വേഷണം നടത്തി ഒഴിവാക്കും. അതിനാണ് പാര്‍ട്ടിക്കാരെ വെക്കുന്നത്.

ഇത്രമാത്രം പറയും. പറ്റിപ്പോയി. ബുദ്ധിമുട്ടിച്ചാല്‍ ഇങ്ങനെയാകില്ല ബന്ധപ്പെടുകയെന്ന് പറയും. അപ്പോള്‍ അവന്റെ ഭാഗത്ത് ചെക്കന്മാരുണ്ടെന്ന് അറിഞ്ഞാല്‍ പിന്നെ ബുദ്ധിമുട്ടിക്കില്ല.

 

web desk 1: