X

സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ മുഴുവന്‍ കൈമാറില്ല; സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിന് മറയ്ക്കാന്‍ എന്ത്?

തിരുവനന്തപുരം: തിരുവനന്തപുരം: സ്വര്‍ണക്കടത്ത് അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ ഒരു വര്‍ഷത്തെ സിസിടിവി ദൃശ്യങ്ങള്‍ മുഴുവനായി പകര്‍ത്തി നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പൊതു ഭരണ വകുപ്പ്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സെക്രട്ടേറിയറ്റില്‍ സുരക്ഷിതമായി ഉണ്ടെന്നും ആവശ്യമുള്ള ഭാഗങ്ങള്‍ പകര്‍ത്തി നല്‍കുന്നതില്‍ തടസ്സമില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ് അടക്കമുള്ളവര്‍ സെക്രട്ടേറിയറ്റില്‍ എത്തിയിരുന്നോ എന്ന് പരിശോധിക്കാനാണ് സിസിടിവി ദൃശ്യങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ ഈ വര്‍ഷം ജൂണ്‍ 12വരെയുള്ള ദൃശ്യങ്ങളാണ് ആവശ്യം. ആവശ്യപ്പെട്ട് ഒരു മാസം കഴിഞ്ഞിട്ടും ദൃശ്യങ്ങള്‍ കൈമാറിയിട്ടില്ല. 83 ക്യാമറകളിലെ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്‌ക്കില്‍ സുരക്ഷമാണെന്നെന്ന് പൊതുഭരണവകുപ്പ് പറയുന്നു. ഇത് മുഴുവന്‍ പകര്‍ത്താന്‍ 400 ടെറാ ബൈറ്റ് ശേഷയുള്ള ഹാര്‍ഡ് ഡിസ്‌ക്ക് വിദേശത്തുനിന്നും വരുത്തണമെന്നാണ് വിശദീകരണം. ഇത്തരം സംഭരണ ശേഷമുള്ള ഹാര്‍ഡ് ഡിസ്‌ക്ക് തായ്വാനില്‍ നിന്നും വാങ്ങാനായി ശ്രമിച്ചപ്പോള്‍ 68 ലക്ഷം രൂപ വേണ്ടിവരുമെന്ന് വ്യക്തമാക്കി ശ്രമം ഉപേക്ഷിച്ചുവെന്നാണ് സൂചന.

ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കാനുള്ള നീക്കം ഇപ്പോള്‍ പൊതുഭരണവകുപ്പില്‍ ഇല്ലെന്നാണ് മനസിലാക്കുന്നത്. ഇനി എന്‍ഐഎ എന്തു പറയുമെന്ന് കാത്തിരിക്കുകയാണ് സര്‍ക്കാര്‍.ഇക്കാര്യത്തില്‍ ഇനി എന്‍ഐഎയുടെ നീക്കം നിര്‍ണായകമാണ്. തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ നോട്ടീസ് നല്‍കുകയാണ് ആദ്യപടിയായി ചെയ്തതെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നത്. ആവശ്യം വരുന്ന സാഹചര്യത്തില്‍ തുടര്‍ നപടികളുണ്ടാകുമെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നത്‌.

web desk 3: