X
    Categories: HealthkeralaNews

കോവിഡ്: വിരുദ്ധ വാദങ്ങളുമായി ആരോഗ്യ വിദഗ്ധര്‍

നൗഫല്‍ പനങ്ങാട്

 

താമരശ്ശേരി: കോവിഡ് രോഗവും അതിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ വിദഗ്ധന്‍മാര്‍ക്കിടയിലെ വിരുദ്ധവാദങ്ങള്‍ ചര്‍ച്ചയാവുന്നു .കോവിഡുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം മേധാവിയായി റിട്ടയര്‍ ചെയ്ത ഡോ. പി.കെ ശശിധരന്‍ ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച ഇന്റര്‍വ്യൂവാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്.കോവിഡ് മാത്രം ബാധിച്ച് ഇതുവരെ ആരും മരിച്ചിട്ടില്ല. പേടിപ്പെടുത്തുന്ന കണക്കുകള്‍ വെച്ചാണ് ഇവിടെ സൗകര്യങ്ങള്‍ പോലും ഒരുക്കുന്നത്. നിര്‍ഭാഗ്യവശാല്‍ കോവിഡിനെ നേരിടുന്നതില്‍ പരാചയപ്പെട്ടു. ലോകൗഡൗണ്‍ പോലും പരാചയമായിരുന്നു.ഒരുപാട് ആളുകളെ നിരീക്ഷിച്ചുകൊണ്ടുള്ള പഠനങ്ങള്‍ക്ക് ശേഷമാണ് ഈ നിഗമനത്തില്‍ എത്തിയതെന്ന് ഇദ്ദേഹം പറയുന്നു.

സമീകൃഹാരക്കുറവ്, ശരീരം ശ്രദ്ധിക്കാത്തവര്‍, മുമ്പ് മറ്റുരോഗമുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് ഈ രോഗം പിടികൂടുന്നത്.ഇതിനാണ് കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ടത്. അല്ലാതെ കോവിഡിനെ ചികിത്സിക്കാന്‍ വലിയ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ അര്‍ത്ഥമില്ല. കോവിഡ് എല്ലാവര്‍ക്കും വരും. എന്നാല്‍ മരിക്കുന്നത് പോയിന്റെ 1ശതമാനം ആളുകള്‍ മാത്രമാണ്.മരിക്കുന്നവര്‍ തന്നെ ഈ കാരണം കൊണ്ടുതന്നെയല്ല. അകാരണം ഭയം നമ്മെ കീഴടക്കി കഴിഞ്ഞിരിക്കുന്നു. ശാസ്ത്രീയമായി നേരിടുന്ന കാര്യത്തില്‍ പരാചയപ്പെട്ടു. സ്വീഡന്‍മാത്രമാണ് ഈ വിഷയത്തെ നേരിട്ട്ത്. ഇപ്പോള്‍ സമൂഹവ്യാപനം നടന്നുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് വേണ്ടത് രോഗം വന്നാല്‍ മരിക്കാന്‍ സാധ്യതയുള്ളവരെ തല്‍ക്കാലം സംരക്ഷിക്കാന്‍ അവരെ മാത്രം മാറ്റനിര്‍ത്തുക.ബാക്കിയെല്ലാവര്‍ക്കും നല്ല ജീവിത ശൈലിയും ആഹാരരീതിയും പറഞ്ഞുകൊടുക്കുക. വൈറ്റമിന്‍ കലര്‍ന്ന ഭക്ഷണം കഴിക്കുക. കണ്ടയ്ന്‍മെന്റും ലോക്ഡൗണും കൊണ്ട് ഒന്നുംനേടാന്‍ പോകുന്നില്ലെന്നാണ് അഭിപ്രായമെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ ഈ വാദങ്ങളെയെല്ലാം തള്ളിക്കൊണ്ടാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസറായ ഡോ. ടി.എസ് അനീഷാണ് രംഗത്തെത്തിയിരിക്കുന്നത്.കോവിഡില്‍ നിന്നു ഉയരുന്ന പ്രശ്‌നങ്ങള്‍കൊണ്ട് ആളുകള്‍ മരിക്കാമെങ്കില്‍ കോവിഡും ആളുകളെ കൊല്ലുന്നുണ്ടെന്ന വാദമാണ് ഇദ്ദേഹമുയര്‍ത്തുന്നത്.മരണത്തിലേക്ക് നയിച്ച കാരണം കോവിഡാണെങ്കില്‍ അതിനെ കോവിഡ് മരണം എന്നേ വിളിക്കാന്‍ പറ്റു. അത് ലോകാരോഗ്യ സംഘടന പോലും തെളിയിച്ചതാണ്. ദാരിദ്ര്യം കുട്ടികളെ കൊല്ലുമെന്ന് പറയുന്നത് പോലെ അബങ്ങള്‍ നിറഞ്ഞവാദമാണ് കോവിഡ് ആളുകളെ കൊല്ലുന്നില്ല എന്നത്.പകര്‍ച്ചവ്യാധികള്‍ എന്നത് മരണ നിരക്ക് കൂടുക എന്നതല്ല. സമൂഹത്തെ മൊത്തത്തില്‍ രോഗികളാക്കുക എന്നത് തന്നെ തികച്ചും ഭയാനകരമാണ്. ആ ഭയാനകരമായ അവസ്ഥയെയാണ് നാം പ്രതിരോധിച്ചുനിര്‍ത്തേണ്ടത്. രോഗവ്യാപനം അനുവദിച്ചാല്‍ മൊത്തം രോഗികളുടെ എണ്ണവും ഒരു സമയത്ത് രോഗം കൂടുവെരുടെ എണ്ണവും പെരുകുന്നതോടെ ഇതിനെ നേരിടാന്‍ ഇവിടുത്തെ സംവിധാനങ്ങള്‍ മതിയാവില്ല.അതുകൊണ്ട് സാമൂഹികമായിട്ട് ഇപ്പോള്‍ എടുക്കുന്ന തിരൂമാനങ്ങള്‍ ആസൂത്രണം ചെയ്താല്‍ മാത്രമേ ഇതിനെ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളു.

നല്ല ഭക്ഷണം കഴിക്കുന്നത് കൊണ്ടോ മറ്റ് ജീവിത രീതികളെക്കൊണ്ടോ ഈ വൈറസിനെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുകയില്ലെങ്കിലും രോഗ പ്രതിരോധ ശക്തിക്ക് നല്ല ഭക്ഷണം അനിവാര്യമാണെന്നുമുള്ള വാദങ്ങളാണ് ഇദ്ദേഹം ഉയര്‍ത്തുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: