X

പ്രളയത്തില്‍ കൈത്താങ്ങുമായി ഗൂഗിളും; ഒറ്റപ്പെട്ടവരെ കണ്ടെത്താന്‍ സംവിധാനം

ചിക്കു ഇര്‍ഷാദ്‌

കോഴിക്കോട്: കേരളം കണ്ട അത്യപൂര്‍വമായ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി ഇന്റര്‍നെന്റ് ഭീമനായ ഗൂഗിളും രംഗത്ത്. മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലുമായി കുടുങ്ങിയ ഒറ്റപ്പെട്ടവരെ കണ്ടെത്താന്‍ സഹായകമായി “പേഴ്‌സണ്‍ ഫൈന്‍ഡര്‍” ആപ്പ് പുറത്തിറക്കിയാണ് ഗൂഗിള്‍ രംഗത്തെത്തിയിരിക്കുന്നത്.

രക്ഷാ പ്രവര്‍ത്തനത്തിന് വലിയ സാങ്കേതിക പിന്തുണ നല്‍കുന്ന രീതിയില്‍ പ്രത്യേകം തയ്യാറാക്കിയതാണ് ഗൂഗിളിന്റെ പുതിയ ആപ്പ്. പേഴ്‌സണ്‍ ഫൈന്‍ഡര്‍ ടൂള്‍ സംവിധാനം ഉപയോഗിച്ച് പ്രളയത്തില്‍ കുടുങ്ങിയ ഏതെങ്കിലും വ്യക്തികളെക്കുറിച്ചുളള വിവരങ്ങള്‍ കൈമാറാനും പ്രളയത്തില്‍ പ്രതിസന്ധിയിലായവരുടെ വിവരങ്ങള്‍ തെരഞ്ഞെടുക്കാമനും സാധിക്കും.
മാനുഷികവും പ്രകൃതിദത്തവുമായ ദുരന്തങ്ങളില്‍ അകപെട്ടവരെ സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും വീണ്ടും ബന്ധിപ്പിക്കുന്നതിന് സാങ്കേതിക സഹായകമാകുന്ന തരത്തിലാണ് ഗൂഗിള്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.

നിങ്ങള്‍ക്ക് തിരയേണ്ട വ്യക്തിയുടെ പേര് നല്‍കിയാല്‍ അവരെ ഗൂഗിളിന്റെ തെരഞ്ഞുതരുന്ന രീതിയിലാണ് ആപ്പിന്റെ സഞ്ചീകരണം.

ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍ ലിങ്ക് ഇതാണ്.

https://google.org/personfinder/2018-kerala-flooding

ഇതിനായി ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍ എന്ന വെബ്‌സൈറ്റിന്റെ ഹോം പോജില്‍ കയറി കേരള ഫ്‌ലഡിങ് എന്നതില്‍ ക്ലിക്ക് ചെയ്യണം. ഞാന്‍ ഒരാളെ തിരയുകയാണ് (I’am looking for someone), മറ്റൊരാളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്റെ പക്കലുണ്ട് (I have information about someone) എന്നീ രണ്ട് ഓപ്ഷനുകള്‍ അതില്‍ കാണാന്‍ സാധിക്കും. അതില്‍ ക്ലിക്ക് ചെയ്തതിന് ശേഷം കാണാതായ ആളുടെ പേര് ടൈപ്പ് ചെയ്യണം. എന്നിട്ട് സെര്‍ച്ച് ക്ലിക്ക് ചെയ്യണം. വിവരം ഗൂഗിളിന് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അപ്പോള്‍  തന്നെ കാണാന്‍ സാധിക്കുന്നു. ആ വ്യക്തിയെ കുറിച്ച് വിവരം ലഭിക്കാത്ത പക്ഷം “create a new record” സംവിധാനം ഉപയോഗപ്പെടുത്തി അത് ഒരു വിവരംമായി ഗൂഗിളില്‍ രേഖപ്പെടുത്തുകയും ചെയ്യാം

ആപ്പിന്റെ ലിങ്ക് ഗൂഗിള്‍ ആളുകള്‍ക്കായി അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

കേരള റെസ്‌ക്യൂ വെബ്‌സൈറ്റുമായി ചേര്‍ന്നാണ് ഗൂഗിള്‍ പ്രവര്‍ത്തിക്കുന്നത്. പേഴ്‌സണ്‍ ഫൈന്‍ഡര്‍ ടൂള്‍ ഉപയോഗിച്ച് ആരെയെങ്കിലും കാണാതായതായി വിവരം ഉണ്ടെങ്കില്‍ അതും കാണാതായ ആരെയെങ്കിലും കുറിച്ചുള്ള വിവരം ലഭിച്ചാല്‍ അതും ഇതില്‍ മാര്‍ക്ക് ചെയ്യാം.

ഇതിനകം ഗൂഗിളിന്റെ ഈ സംവിധാനം നിരവധി പേരാണ് വ്യാപകമായി ഉപയോഗിച്ച് വരുന്നത്. ഈ ആപ്പ് പ്രയോജനപ്പെടുത്തി അത്യാവശ്യ ഫോണ്‍ നമ്പറുകള്‍ക്കും വിവരങ്ങള്‍ക്കും ഗൂഗിള്‍ സെര്‍ച്ചിന്റെ സഹായവും തേടാം.

chandrika: