X

ഗൗരി ലങ്കേഷ് വധം പ്രതികളുടെ രേഖാ ചിത്രം പുറത്തു വിട്ടു

 

ഗൗരി ലങ്കേഷ് വധത്തില്‍ മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി പ്രത്യേക അന്വേഷണ സംഘം. ഇതില്‍ രണ്ടു പേര്‍ കൃത്യത്തില്‍ പങ്കെടുത്തവരാണ്. പ്രതികളായ മൂന്ന് പേരുടെയും രേഖാ ചിത്രം പോലീസ് പുറത്തുവിട്ടു. മൂന്ന് പേരും 25 നും 35 നും മധ്യേ പ്രായമുള്ളവരാണ്.
ഗൗരി ലങ്കേഷിന്റെ വിടിന് പുറത്തു സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് ചില സൂചനകള്‍ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ നെറ്റിയില്‍ തിലകം അണിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ ഉദ്ദേശിച്ചിട്ടുള്ളതായിരിക്കുക്കുമെന്ന് കരുതുന്നുവെന്നും പോലീസ് പറഞ്ഞു. കൊലയാളികളെ പിടികൂടാന്‍ ജനങ്ങളുടെ സഹായവും പോലീസ് അഭ്യര്‍ത്ഥിച്ചു.

chandrika: