X
    Categories: CultureMoreNewsViews

ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ സര്‍ക്കാറിന് താല്‍പര്യമില്ല: നിലപാട് തിരുത്തി ദേവസ്വം മന്ത്രി

സന്നിധാനം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സി.പി.എം ഇരട്ടത്താപ്പ് പുറത്ത്. ശബരിമലയില്‍ സ്ത്രീകളെ കയറ്റാത്തത് സര്‍ക്കാറിന് താല്‍പര്യമില്ലാത്തതിനാലാണെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാറിന് താല്‍പര്യമുണ്ടായിരുന്നെങ്കില്‍ സ്ത്രീകളെ കയറ്റുമായിരുന്നു. ശരണംവിളിക്കുന്ന ചട്ടമ്പികളെ ഭയമില്ലെന്നും മന്ത്രി പറഞ്ഞു.

ആക്ടിവിസ്റ്റുകള്‍ക്കെതിരെ മന്ത്രി വിമര്‍ശനം ആവര്‍ത്തിച്ചു. ആക്ടിവിസ്റ്റുകള്‍ക്ക് പ്രവര്‍ത്തനമികവ് കാണിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും മന്ത്രി പറഞ്ഞു. സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ വ്യാജപ്രചരണങ്ങള്‍ മൂലമാണ് ഇത്തവണ തീര്‍ത്ഥാടകര്‍ കുറഞ്ഞതെന്നും മന്ത്രി പറഞ്ഞു.

സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടേയും പ്രഖ്യാപിത നിലപാടില്‍ നിന്നുള്ള മാറ്റമാണ് ദേവസ്വം മന്ത്രിയുടേത്. ഏതെങ്കിലും സ്ത്രീ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയാല്‍ സര്‍ക്കാര്‍ സംരക്ഷണം കൊടുക്കുമെന്നാണ് മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നത്. എന്നാല്‍ വന്ന സ്ത്രീകളെയെല്ലാം പൊലീസ് സുരക്ഷാപ്രശ്‌നം പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.

ശബരിമലയില്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നത് സര്‍ക്കാറും സംഘപരിവാറും ഒത്തുകളിക്കുന്ന നാടകമാണെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് ദേവസ്വം മന്ത്രിയുടെ പുതിയ നിലപാട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: