X
    Categories: indiaNews

സര്‍ക്കാര്‍ ഓഫീസുകള്‍ 7.30 മുതല്‍; വൈദ്യുതി നിയന്ത്രണത്തിന് പുതിയ സമയക്രമവുമായി പഞ്ചാബ് സര്‍ക്കാര്‍

വൈദ്യുത ഉപഭോഗം കുറക്കാന്‍ ജോലി സമയം ക്രമീകരിച്ച് പഞ്ചാബ് സര്‍ക്കാര്‍. രാവിലെ ഏഴര മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ഇനി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. മെയ് 2 മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വരും. ജൂലൈ 15 വരെ ഈ സമയം മാറ്റം തുടരും.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്‍ ആണ് ഇത്തരത്തില്‍ പുതിയ സമയക്രമം പ്രഖ്യാപിച്ചത്. വൈദ്യുത ഉപഭോഗം കുറക്കാനാണ് ഇത്തരത്തില്‍ ഒരു നീക്കമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

webdesk11: