X

ക്രൈസ്തവരെ അടുപ്പിക്കാൻ ബി.ജെ.പി : ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ പളളികൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ പളളികൾ സന്ദർശിച്ച് പുരോഹിതരുമായും വിശ്വാസികളുമായും മോദി സംവദിക്കും. ഇന്ന് ഡൽഹിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രലിൽ പ്രധാനമന്ത്രി വൈകിട്ട് സന്ദർശനം നടത്തും. കേരളത്തിലെ ക്രൈസ്തവ വിഭാ​ഗങ്ങളെ പാർട്ടിയോട് അടുപ്പിക്കാനുള്ള ആസൂത്രണങ്ങൾ കൊണ്ടുപിടിച്ചു നടക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനമെന്നത് ശ്രദ്ധേയമാണ്.
ഈസ്റ്റർ ദിനത്തിൽ ബിജെപി സാമൂഹിക മാധ്യമങ്ങളിലൂടെ ആശംസകൾ നേർന്നിട്ടുണ്ട്. കേരളത്തിലെ ക്രിസ്ത്യാനികളുടെ വീട്ടില്‍ ക്രിസ്തുമസിനും ഈസ്റ്ററിനും ബിജെപി പ്രവര്‍ത്തകരെത്തി ഒരുമിച്ച് സന്തോഷം പങ്കിടുമെന്ന് കേരളത്തിന്റെ ചുമതലയുളള പ്രകാശ് ജാവദേക്കര്‍ എം പി അറിയിച്ചിരുന്നു. വിഷുവിന് ക്രൈസ്തവരെ ബിജെപി പ്രവര്‍ത്തകരുടെ വീടുകളിലേക്ക് ക്ഷണിക്കുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞിരുന്നു.

webdesk15: