X

ലോകായുക്തക്ക് ക്ഷണം: മുഖ്യമന്ത്രി പ്രതിരോധത്തില്‍: ലോകായുക്തക്ക് മുന്നില്‍ ഇനി രാജിമാത്രം

കെ.പി ജലീല്‍

മാധ്യമപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ച് ലോകായുക്തയും ഉപലോകായുക്തയും മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത് വലിയ വാര്‍ത്തയായതോടെ പിണറായി വിജയന്‍ വലിയ പ്രതിരോധത്തിലായി. കഴിഞ്ഞദിവസം നടന്ന സംഗമത്തില്‍ ലോകായുക്തയെ ക്ഷണിച്ചതും അവരിലെ രണ്ട് ജഡ്ജിമാര്‍ പങ്കെടുത്തതും ജുഡീഷ്യറിയുടെനിഷ്പക്ഷതക്ക് യോജിച്ചതല്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്. പ്രത്യേകിച്ചും മുഖ്യമന്ത്രി പ്രതിയായ കേസില്‍ വിധി പുറപ്പെടുവിക്കാനിരിക്കവെ. കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന ്‌കോടികള്‍ അനനധികൃതമായി നല്‍കിയതാണ് കേസിനാധാരമായത്. ഇതില്‍ ഒരുവര്‍ഷത്തിന് ശേഷം
മാത്രമാണ് വിശാലബെഞ്ചിലേക്ക് വിധി വിട്ടത്. വിചാരണപൂര്‍ത്തിയായ ശേഷം വീണ്ടും വിശാലബെഞ്ചിലേക്ക് കേസ് വിട്ടത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണെന്നാണ് ആക്ഷേപം. വിധിയില്‍ ശിക്ഷിക്കാന്‍ എല്ലാ ഘടകങ്ങളും അനുകൂലമായതിനാല്‍ അത് അദ്ദേഹത്തിന്റെ രാജിക്ക്കാരണമാകുമെന്നതാണ് വിധിമാറ്റിവെക്കാനുള്ള കാരണം. രണ്ടുവര്‍ഷത്തില്‍കൂടുതല്‍ ശിക്ഷിച്ചാല്‍ എം.എല്‍.എ പദവിപോലും രാജിവെക്കേണ്ടിവരും. മുമ്പ് ബന്ധുനിയമനക്കേസില്‍ മന്ത്രിയായിരുന്ന കെ.ടി ജലീലിന് രാജിവെക്കേണ്ടിവന്നിരുന്നു. അന്ന് രൂക്ഷമായാണ് ജലീല്‍ ജഡ്ജിക്കെതിരെ പ്രതികരിച്ചിരുന്നത്. ഈ വ്യവസ്ഥ മാറ്റാനാണ് സര്‍ക്കാര്‍ലോകായുക്ത ഭേദഗതിനിയമം പാസാക്കിയതെങ്കിലും അത് ഒപ്പിടാതെ ഗവര്‍ണര്‍ കേന്ദ്രത്തിലേക്ക് അയച്ചിരിക്കുകയാണ്.
ലോകായുക്തയുടെ പങ്കാളിത്തം മുന്‍കൂട്ടിക്കണ്ടാണ് മാധ്യമപ്രവര്‍ത്തകരെ ചടങ്ങില്‍നിന്ന് ഒഴിവാക്കാനുള്ള കാരണമെന്നാണ് വ്യക്തമാകുന്നത്.ഫലത്തില്‍ മാധ്യമങ്ങളെയും ജനങ്ങളെതന്നെയും പറ്റിക്കുകയായിരുന്നു സര്‍ക്കാരും മുഖ്യമന്ത്രിയും. ലോകായുക്തയുടെ പങ്കാളിത്തം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ദോഷമാകുമെന്നതിനാലാണ് മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയത്. പി.ആര്‍.ഡി ഇറക്കിയവാര്‍ത്തയിലും ഇവരുടെപേരുകള്‍ മന:പൂര്‍വം ഒഴിവാക്കുകയായിരുന്നു. എഡിറ്റര്‍മാര്‍ക്ക് പകരം ചെന്ന മാധ്യമപ്രവര്‍ത്തകരാണ് വിഷയം കുത്തിപ്പൊക്കിയത്. ഏതായാലും രാജിമാത്രമാണ് ഇനി ലോകായുക്തയുടെ മുന്നിലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. സര്‍ക്കാര്‍ ഖജനാവിലെ ലക്ഷങ്ങള്‍ ഇവര്‍ക്കായിചെലവഴിക്കുന്നതിലെന്തര്‍ത്ഥമാണുള്ളതെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. ലാവലിന്‍ കേസിലും മുഖ്യമന്ത്രിസമാനമായി ജുഡീഷ്യറിയെയുംഏജന്‍സികളെയും സ്വാധീനിച്ചാണ് വിധി വൈകിക്കുന്നതെന്ന ആരോപണം നിലനില്‍ക്കെയാണീ സംഭവം.

Chandrika Web: