X

പി ജയരാജന് പുതിയ കാര്‍ വാങ്ങാന്‍ 32 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്

സിപിഎം നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് പുതിയ കാര്‍ വാങ്ങാന്‍ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്.കറുത്ത നിറമുള്ള ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങുന്നതിന് 32,117,92 രൂപയാണ് അനുവദിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കടുത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ വാഹനം വാങ്ങുന്നതിന് ധനവകുപ്പിന്റെ വിലക്ക് നിലനില്‍ക്കെയാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.എന്നാല്‍ ഇതിന് ശേഷവും റോഷി അഗസ്റ്റിന്‍, വിഎന്‍ വാസവന്‍, വി അബ്ദുറഹ്മാന്‍, ജിആര്‍ അനില്‍ തുടങ്ങി വലിയ നിരക്ക് തന്നെ സര്‍ക്കാര്‍ തലത്തില്‍ വാഹനങ്ങള്‍ വാങ്ങിയിരുന്നു.അടുത്തിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും 33 ലക്ഷത്തോളം രുപ ചിലവഴിച്ച്് പുതിയ കിയ കാര്‍ണിവല്‍ വാങ്ങിയത്.

അതേസമയം വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഉയര്‍ന്ന സുരക്ഷാ സംവിധാനം ഉള്ള വാഹനം എന്ന പരാമര്‍ശം ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

web desk 3: