X

ബിജെപി കേന്ദ്ര നേതൃത്വവും മുഖ്യമന്ത്രിയും തമ്മിലുള്ള ധാരണയ്ക്ക് ഗവർണർ വഴിപ്പെട്ടു: രമേശ് ചെന്നിത്തല

ബിജെപി കേന്ദ്ര നേതൃത്വവും മുഖ്യമന്ത്രിയും തമ്മിലുള്ള ധാരണയ്ക്ക് ഗവർണർ വഴിപ്പെട്ടു എന്ന് രമേശ് ചെന്നിത്തല. മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആയി മണി കുമാറിനെ നിയമിച്ചത് തെറ്റ്. ഗവർണ്ണറും മുഖ്യമന്ത്രിയും തമ്മിൽ നടന്നത് കള്ളക്കളിയാണെന്നും ചെന്നിത്തല പ്രതികരിച്ചു.

സർക്കാറിന്റെ ഏജൻ്റാണ് മണി കുമാർ. സ്പ്രിങ്ക്ലർ ഉൾപ്പെടെ താൻ കൊടുത്ത കേസുകളിൽ വേണ്ട നടപടി എടുത്തില്ല. ഗവർണ്ണറും മുഖ്യമന്ത്രിയും തമ്മിൽ നടന്നത് കള്ളക്കളിയാണ്. എന്തുകൊണ്ട് മണി കുമാറിനെ നിയമിച്ചെന്ന് ഗവർണ്ണർ വ്യക്തമാക്കണം.

മണിക്കുമാറിനെ നിയമിച്ചതിനാൽ സാധാരണ ജനങ്ങൾക്ക് നീതി കിട്ടില്ല. നിയമനത്തിനു പിന്നിൽ സിപിഎം- ബിജെപി ബാന്ധവവമാണ്. സർക്കാറിനെയും മുഖ്യമന്ത്രിയേയും സംരക്ഷിക്കാനേ നിയമനം ഉപകരിക്കൂ. ജനത്തിന് നീതി ലഭിക്കില്ല. ഗവർണർ നിയമനം അംഗീകരിച്ചത് ദൗർഭാഗ്യകരമാണ്.

എസ്ഡിപിഐ ബന്ധം ഇന്ന് വിശദമായി ചർച്ച ചെയ്തു. നാളെ കെ.പി.സി.സി പ്രസിഡൻ്റ് ഇക്കാര്യം വ്യക്തമാക്കും. രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ കൊടി ഇല്ലാത്തത് കൊടിയ്ക്ക് പകരം പുതിയ രീതി അവലംബിച്ചതാണ്. രാഹുൽ ഗാസി എല്ലാവരുടെയും ഹൃദയത്തിലുണ്ട് എന്ന രീതിയാണിത്. പുതിയ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ ഭാഗമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

webdesk13: