X

ഗവര്‍ണറുടെ അന്ത്യശാസനം തള്ളി; വി.സിമാര്‍ ആരും രാജിവെച്ചില്ല

ഗവര്‍ണറുടെ രാജി ആവശ്യം തള്ളി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാര്‍. ഇന്ന് രാവിലെ 11:30ക്ക്കം രാജിക്കത്ത് സമര്‍പ്പിക്കണമെന്നായിരുന്നു ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യം എല്ലാ ചാന്‍സിലര്‍മാരും തള്ളി. ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടാനാണ് വിസി മാരുടെ തീരുമാനം.

അതേസമയം വിസിമാര്‍ രാജിവച്ച് സ്വയം പുറത്തു പോയില്ലെങ്കില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി പുറത്താക്കുമെന്ന് രാജ്ഭവന്‍ അറിയിക്കുന്നു.

അതിനിടെ പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ച് ഗവര്‍ണറെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. സര്‍വകലാശാലകളെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവര്‍ണറുടെ നടപടികളൊന്നും ഇല്ലാത്ത അധികാരം ദുരുപയോഗം ചെയ്യാന്‍ ചാന്‍സലര്‍ പദവി ഉപയോഗിക്കുന്നതായും മുഖ്യമന്ത്രി വിമര്‍ശിച്ചു. നിയമം ലംഘിച്ചാണ് വിസി മാരെ നിയമിച്ചതെങ്കില്‍ നിയമനം നടത്തിയ ഗവര്‍ണറാണ് രാജി വെക്കേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

web desk 3: