X

പ്രീ പ്രൈമറി ടീച്ചര്‍മാരെ വെട്ടാനുറച്ച് സര്‍ക്കാര്‍; ഭാവി നഷ്ടപ്പെടുന്നത് 4827 ജീവനക്കാര്‍ക്ക്

അനീഷ് ചാലിയാര്‍

പാലക്കാട്: സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രീപ്രൈമറി ടീച്ചാര്‍മാരെ വെട്ടാനുറച്ച് തന്നെ സര്‍ക്കാര്‍. 35 വര്‍ഷം വരെ സര്‍വീസുള്ളവര്‍ക്കടക്കം ഒരു വര്‍ഷത്തെ കരാര്‍ നിയമനം നല്‍കാനും ഇതിന് ഇവരുടെ സമ്മതം എഴുതി വാങ്ങാനും പ്രധാനാധ്യപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ നല്‍കി. കഴിഞ്ഞ ഏഴിന് നല്‍കിയ സര്‍ക്കുലര്‍ പ്രകാരം അധ്യാപകിമാരെയും ആയമാരെയും 2022 മാര്‍ച്ച് 31 വരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കാനാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്.

ഇതോടെ വര്‍ഷങ്ങളായി ജോലി ചെയ്ത ജീവനക്കാര്‍ വെറും കരാര്‍ ജീവനക്കാരായി മാറും. ഓരോ അധ്യയന വര്‍ഷം വരുമ്പോഴും കരാര്‍ പുതുക്കി കിട്ടാന്‍ പി.ടി.എയുടെയും പ്രധാനാധ്യപകരുടെയും കാലുപിടിക്കേണ്ട അവസ്ഥ വരും. ഇത്തരമൊരു സാഹചര്യമൊരുക്കി. പ്രീ പ്രമൈറി അധ്യാപക ആയമാരുടെ തസ്തികകളില്‍ വരും കാലത്ത് പാര്‍ട്ടിക്കാര്‍ക്ക് മാത്രം തിരഞ്ഞുപിടിച്ച് നിയമനം നല്‍കാനുള്ള കളമൊരുക്കുകയാണ് സര്‍ക്കാര്‍. ഈ നീക്കത്തിനെതിരെ സര്‍ക്കാര്‍ അനുകൂല സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പ്രീ െ്രെപമറി ജീവനക്കാരടക്കം കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയിരുന്നു. സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടു പോവുകയാണെങ്കില്‍ അനിശ്ചിത കാല സമരമടക്കം നടത്തുമെന്ന നിലപാടിലാണ് ജീവനക്കാര്‍. അതിനിടെ കരാര്‍ വ്യവസ്ഥയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ അഞ്ചോളം അധ്യാപികമാര്‍ നല്‍കിയ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കുമെന്നാണ് വിവരം.

സര്‍വീസുള്ളവരടക്കമുള്ള 4827 ജീവനക്കാരാണ് സര്‍ക്കാര്‍ തീരുമാനത്തോടെ പൊരുവഴിയിലാകുന്നത്. ഇതില്‍ 1877 ടീച്ചര്‍മാരും 1135 ആയമാരും പത്ത് വര്‍ഷത്തിന് മുകളില്‍ സര്‍വീസുള്ളവരാണ്. 982 ടീച്ചര്‍മാരും 833 ആയമാരും പത്ത് വര്‍ഷം വരെ സര്‍വീസുള്ളവരുമുണ്ട്. തുച്ഛമായ വേതനത്തില്‍ ഇപ്പോഴും ജോലി ചെയ്യുന്ന ഈ ജീവനക്കാരുടെ എന്നെങ്കിലും സ്ഥിരപ്പെടും പെന്‍ഷന്‍ ആനുകൂല്യങ്ങളടക്കം ലഭിക്കുമെന്നമുള്ള പ്രതീക്ഷ തകര്‍ക്കുകയാണ് സര്‍ക്കാര്‍.

കരാറിന് സമ്മതിച്ചില്ലെങ്കില്‍ ശമ്പളവും നല്‍കില്ലെന്ന മട്ട്

സ്പാര്‍ക്ക് അപ്‌ഡേഷനായി ടെര്‍മിനേഷന്‍ തീയതി രേഖപ്പെടുത്തണമെന്ന കാരണം പറഞ്ഞ് പ്രീ പ്രമൈറി അധ്യാപകര്‍ക്ക് രണ്ട് മാസത്തെ ഓണറേറിയം തടഞ്ഞ് സര്‍ക്കാര്‍. ഒക്ടബോര്‍, നവംബര്‍ മാസങ്ങളിലെ ഓണറേറിയമാണ് തടഞ്ഞു വെച്ചിരിക്കുന്നത്. സര്‍ക്കാറിന്റെ ഒരു വര്‍ഷ കരാര്‍ നിയമനം അംഗീകരിച്ച് സമ്മത പത്രം നല്‍കിയാല്‍ മാത്രമേ ഇവര്‍ക്ക് ഓണറേറിയം ലഭിക്കുകയുള്ളു എന്നതാണ് ഇപ്പോഴത്തെ സാഹചര്യം. സ്പാര്‍ക്കില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ താത്കാലിക ജീവനക്കാര്‍ക്ക് വിടുതല്‍ തീയതി രേഖപ്പെടുത്തണം. ഇതിനായി ധനവകുപ്പിന്റെ സര്‍ക്കുലര്‍ പ്രകാരമാണ് വിദ്യാഭ്യാസ വകുപ്പ് നിയമനം ഒരു വര്‍ഷത്തേക്കുള്ള കരാറായി നിശ്ചയിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ 10 വര്‍ഷത്തിന് മുകളില്‍ സര്‍വീസുള്ള അധ്യാപികമാര്‍ക്ക് 12500 രൂപയും 7500 രൂപയുമാണ് വേതനം വാങ്ങുന്നത്. 10 വര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവര്‍ക്ക് 12000, 7000 രൂപ എന്നിങ്ങനെയുമാണ് വേതനം. അതേ സമയം പ്ി.എസ്.സി നിയമനം നേടിയ പ്രീ െ്രെപമറി അധ്യാപികമാര്‍ക്ക് 3560079000 നിരക്കിലാണ് ശമ്പളം. സംസ്ഥാനത്തൊട്ടാകെ 100 ലധികം അധ്യാപികമാര്‍ മാത്രമാണ് ഇത്തരത്തില്‍ നിയമനം നേടിയവരായുള്ളവര്‍. ഇതിന് ആനുപാതികമായ സേവന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതുവരെ ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതിനിടക്കാണ് ഉള്ള വേതനവും മുടക്കി സര്‍ക്കാര്‍ അധികാര ഗര്‍വ് കാണിക്കുന്നത്.

ദ്രോഹം പഴയ പ്രസിഡണ്ട് മന്ത്രിക്കസേരയിലിരിക്കുമ്പോള്‍

പ്രീപ്രൈമറി ജീവനക്കാരെ പെരുവഴിയിലാക്കാന്‍ ഇടതു സര്‍ക്കാര്‍ ഗൂഢനീക്കം നടത്തുമ്പോള്‍ വകുപ്പ് മന്ത്രിയായിരിക്കുന്നത് ഇടതു പക്ഷ പ്രീ െ്രെപമറി അധ്യാപക സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടുകൂടിയായിരുന്ന വി. ശിവന്‍കുട്ടിയാണ്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിന് മുമ്പ് വരെ സംഘടനയുടെ പ്രസിഡണ്ടായിരുന്നു വി. ശിവന്‍കുട്ടി. ശിവന്‍കുട്ടി എം.എല്‍.എയും മന്ത്രിയുമൊക്കെ ആയപ്പോള്‍ തങ്ങള്‍ രക്ഷപ്പെടുമെന്ന് കരുതിയെങ്കില്‍ ആ പ്രതീക്ഷക്ക് പാടെ തകര്‍ക്കു തങ്ങളുടെ മുന്‍ നേതാവ് കൂടി ഉള്‍പ്പെടുന്ന ഇടത് സര്‍ക്കാരെന്ന് പ്രീ െ്രെപമറി അധ്യാപകര്‍ കുറ്റപ്പെടുത്തു. മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥും പ്രീ െ്രെപമറി അധ്യാപക സംഘടനയുടെ തൃശൂര്‍ ജില്ലാ രക്ഷാധികാരിയും ആയിരുന്നു.

web desk 3: