kerala
പ്രീ പ്രൈമറി ടീച്ചര്‍മാരെ വെട്ടാനുറച്ച് സര്‍ക്കാര്‍; ഭാവി നഷ്ടപ്പെടുന്നത് 4827 ജീവനക്കാര്‍ക്ക്
കോടതിയെ സമീപിച്ച് അധ്യാപികമാര്‍ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും
അനീഷ് ചാലിയാര്‍
പാലക്കാട്: സര്‍ക്കാര്‍ സ്കൂളുകളിലെ പ്രീപ്രൈമറി ടീച്ചാര്‍മാരെ വെട്ടാനുറച്ച് തന്നെ സര്‍ക്കാര്‍. 35 വര്‍ഷം വരെ സര്‍വീസുള്ളവര്‍ക്കടക്കം ഒരു വര്‍ഷത്തെ കരാര്‍ നിയമനം നല്‍കാനും ഇതിന് ഇവരുടെ സമ്മതം എഴുതി വാങ്ങാനും പ്രധാനാധ്യപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ നല്കി. കഴിഞ്ഞ ഏഴിന് നല്കിയ സര്‍ക്കുലര്‍ പ്രകാരം അധ്യാപകിമാരെയും ആയമാരെയും 2022 മാര്‍ച്ച് 31 വരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കാനാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്.
ഇതോടെ വര്‍ഷങ്ങളായി ജോലി ചെയ്ത ജീവനക്കാര്‍ വെറും കരാര്‍ ജീവനക്കാരായി മാറും. ഓരോ അധ്യയന വര്‍ഷം വരുമ്പോഴും കരാര്‍ പുതുക്കി കിട്ടാന്‍ പി.ടി.എയുടെയും പ്രധാനാധ്യപകരുടെയും കാലുപിടിക്കേണ്ട അവസ്ഥ വരും. ഇത്തരമൊരു സാഹചര്യമൊരുക്കി. പ്രീ പ്രമൈറി അധ്യാപക ആയമാരുടെ തസ്തികകളില്‍ വരും കാലത്ത് പാര്‍ട്ടിക്കാര്‍ക്ക് മാത്രം തിരഞ്ഞുപിടിച്ച് നിയമനം നല്‍കാനുള്ള കളമൊരുക്കുകയാണ് സര്‍ക്കാര്‍. ഈ നീക്കത്തിനെതിരെ സര്‍ക്കാര്‍ അനുകൂല സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പ്രീ െ്രെപമറി ജീവനക്കാരടക്കം കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയിരുന്നു. സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടു പോവുകയാണെങ്കില്‍ അനിശ്ചിത കാല സമരമടക്കം നടത്തുമെന്ന നിലപാടിലാണ് ജീവനക്കാര്‍. അതിനിടെ കരാര്‍ വ്യവസ്ഥയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ അഞ്ചോളം അധ്യാപികമാര്‍ നല്കിയ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കുമെന്നാണ് വിവരം.
സര്‍വീസുള്ളവരടക്കമുള്ള 4827 ജീവനക്കാരാണ് സര്‍ക്കാര്‍ തീരുമാനത്തോടെ പൊരുവഴിയിലാകുന്നത്. ഇതില്‍ 1877 ടീച്ചര്‍മാരും 1135 ആയമാരും പത്ത് വര്‍ഷത്തിന് മുകളില്‍ സര്‍വീസുള്ളവരാണ്. 982 ടീച്ചര്‍മാരും 833 ആയമാരും പത്ത് വര്‍ഷം വരെ സര്‍വീസുള്ളവരുമുണ്ട്. തുച്ഛമായ വേതനത്തില്‍ ഇപ്പോഴും ജോലി ചെയ്യുന്ന ഈ ജീവനക്കാരുടെ എന്നെങ്കിലും സ്ഥിരപ്പെടും പെന്ഷന് ആനുകൂല്യങ്ങളടക്കം ലഭിക്കുമെന്നമുള്ള പ്രതീക്ഷ തകര്‍ക്കുകയാണ് സര്‍ക്കാര്‍.
കരാറിന് സമ്മതിച്ചില്ലെങ്കില്‍ ശമ്പളവും നല്‍കില്ലെന്ന മട്ട്
സ്പാര്‍ക്ക് അപ്ഡേഷനായി ടെര്‍മിനേഷന്‍ തീയതി രേഖപ്പെടുത്തണമെന്ന കാരണം പറഞ്ഞ് പ്രീ പ്രമൈറി അധ്യാപകര്‍ക്ക് രണ്ട് മാസത്തെ ഓണറേറിയം തടഞ്ഞ് സര്‍ക്കാര്‍. ഒക്ടബോര്‍, നവംബര്‍ മാസങ്ങളിലെ ഓണറേറിയമാണ് തടഞ്ഞു വെച്ചിരിക്കുന്നത്. സര്‍ക്കാറിന്റെ ഒരു വര്‍ഷ കരാര്‍ നിയമനം അംഗീകരിച്ച് സമ്മത പത്രം നല്കിയാല് മാത്രമേ ഇവര്‍ക്ക് ഓണറേറിയം ലഭിക്കുകയുള്ളു എന്നതാണ് ഇപ്പോഴത്തെ സാഹചര്യം. സ്പാര്‍ക്കില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ താത്കാലിക ജീവനക്കാര്‍ക്ക് വിടുതല്‍ തീയതി രേഖപ്പെടുത്തണം. ഇതിനായി ധനവകുപ്പിന്റെ സര്‍ക്കുലര്‍ പ്രകാരമാണ് വിദ്യാഭ്യാസ വകുപ്പ് നിയമനം ഒരു വര്‍ഷത്തേക്കുള്ള കരാറായി നിശ്ചയിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ 10 വര്‍ഷത്തിന് മുകളില്‍ സര്‍വീസുള്ള അധ്യാപികമാര്‍ക്ക് 12500 രൂപയും 7500 രൂപയുമാണ് വേതനം വാങ്ങുന്നത്. 10 വര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവര്‍ക്ക് 12000, 7000 രൂപ എന്നിങ്ങനെയുമാണ് വേതനം. അതേ സമയം പ്ി.എസ്.സി നിയമനം നേടിയ പ്രീ െ്രെപമറി അധ്യാപികമാര്‍ക്ക് 3560079000 നിരക്കിലാണ് ശമ്പളം. സംസ്ഥാനത്തൊട്ടാകെ 100 ലധികം അധ്യാപികമാര്‍ മാത്രമാണ് ഇത്തരത്തില്‍ നിയമനം നേടിയവരായുള്ളവര്‍. ഇതിന് ആനുപാതികമായ സേവന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതുവരെ ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതിനിടക്കാണ് ഉള്ള വേതനവും മുടക്കി സര്‍ക്കാര്‍ അധികാര ഗര്‍വ് കാണിക്കുന്നത്.
ദ്രോഹം പഴയ പ്രസിഡണ്ട് മന്ത്രിക്കസേരയിലിരിക്കുമ്പോള്‍
പ്രീപ്രൈമറി ജീവനക്കാരെ പെരുവഴിയിലാക്കാന്‍ ഇടതു സര്‍ക്കാര്‍ ഗൂഢനീക്കം നടത്തുമ്പോള്‍ വകുപ്പ് മന്ത്രിയായിരിക്കുന്നത് ഇടതു പക്ഷ പ്രീ െ്രെപമറി അധ്യാപക സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടുകൂടിയായിരുന്ന വി. ശിവന്‍കുട്ടിയാണ്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിന് മുമ്പ് വരെ സംഘടനയുടെ പ്രസിഡണ്ടായിരുന്നു വി. ശിവന്‍കുട്ടി. ശിവന്‍കുട്ടി എം.എല്‍.എയും മന്ത്രിയുമൊക്കെ ആയപ്പോള്‍ തങ്ങള്‍ രക്ഷപ്പെടുമെന്ന് കരുതിയെങ്കില്‍ ആ പ്രതീക്ഷക്ക് പാടെ തകര്ക്കു തങ്ങളുടെ മുന്‍ നേതാവ് കൂടി ഉള്‍പ്പെടുന്ന ഇടത് സര്‍ക്കാരെന്ന് പ്രീ െ്രെപമറി അധ്യാപകര്‍ കുറ്റപ്പെടുത്തു. മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥും പ്രീ െ്രെപമറി അധ്യാപക സംഘടനയുടെ തൃശൂര്‍ ജില്ലാ രക്ഷാധികാരിയും ആയിരുന്നു.
kerala
വാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്കാന് ആവശ്യപ്പെട്ടത്.
വടകരയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് ഒരുകോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി നിര്‍ദേശം. വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്കാന് ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലിലാണ് ദൃഷാനയുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തില്‍ നിര്‍ണായകമായത്. അപകടത്തിന് കാരണക്കാരായ കാര്‍ ഇന്‍ഷുറന്‍സ് എടുത്ത കമ്പനിയാണ് ദൃഷാനയുടെ കുടുംബത്തിന് 1.15 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടതെന്നാണ് എംഎസിടി കോടതിയുടെ ഉത്തരവ്.
2024 ഫെബ്രുവരി 14നാണ് അപകടമുണ്ടായത്. അപകടത്തില്‍ കോമയിലായ ദൃഷാനയും മുത്തശ്ശി ബേബിയും വടകര ചേറോട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബേബി തല്‍ക്ഷണം മരിച്ചിരുന്നു. കുട്ടി അന്ന് മുതല്‍ കോമയിലേക്ക് വീഴുകയായിരുന്നു.
ഇരുവരെയും ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകടത്തിന് പത്ത് മാസങ്ങള്‍ക്ക് ശേഷം കാറുടമയെയും കാറിനെയും പൊലീസ് കണ്ടെത്തുന്നത്. നൂറുകണക്കിന് വര്‍ക്ക്ഷോപ്പുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.
kerala
രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഉണ്ടാവില്ല; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു.
മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചുള്ള കുറിപ്പുമായി യാക്കോബായ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തന്റെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാവില്ലെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു. മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണം എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു; ഡിസംബര്‍ 15 മുതല്‍ 23 വരെ പരീക്ഷ
ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനരാരംഭിക്കും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിള്‍.
സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബര്‍ 23 ന് സ്കൂളുകളില്‍ ക്രിസ്മസ് അവധി തുടങ്ങും. ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനരാരംഭിക്കും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിള്‍. നേരത്തെ രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വിട്ടു നല്കേണ്ടതിനാല് പരീക്ഷ ഡിസംബര്‍ 15 മുതല്‍ 23 വരെ ഒറ്റഘട്ടമായി നടത്താനാണ് നീക്കം.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
News3 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

