X
    Categories: gulfNews

ഗ്രീൻ വോയ്‌സ് റമദാൻ പരിപാടികൾ:ലോഗോ പ്രകാശനം ചെയ്തു

അബുദാബി: ഗ്രീന്‍ വോയിസ് യുഎഇ ചാപ്റ്റര്‍ വിശുദ്ധ റമദാനില്‍ സംഘടിപ്പിക്കുന്ന
ഖുര്‍ആന്‍ ക്വിസ് മത്സരത്തിന്റെയും റമദാന്‍ വസന്തം പുസ്തകത്തിന്റെയും ബ്രോഷര്‍ പ്രകാശനം ചെയ്തു.

ക്വിസ് മത്സര ലോഗോ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറും ഗ്രീന്‍ വോയിസ് മുഖ്യ രക്ഷാധികാരിയുമായ വി.നന്ദകുമാര്‍ ടേസ്റ്റി ഫുഡ് സിഎംഡി പി അബ്ദുല്‍ മജീദിന് നല്‍കി പ്രകാശനം ചെയ്തു.

“റമദാന്‍ വസന്തം” പുസ്തക ബ്രോഷർ പ്രകാശനം ദുബൈ9 കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിന് നല്‍കി വി നന്ദകുമാര്‍ പ്രകാശനം ചെയ്തു.

റമദാന്‍ റിജോയ്സ് 2022 എന്ന പേരില്‍ ഖുര്‍ആന്‍ അധ്യാപനങ്ങള്‍
ആസ്പദമാക്കി സമൂഹത്തിന്, വിശിഷ്യാ വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കും വിജ്ഞാനം പകരുന്ന വിധത്തിലാണ് പരിപാടി ലൈവ് ക്വിസ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

അജിത് ജോണ്‍സണ്‍ (ലുലു എക്‌സ്‌ചേഞ്ച് ) സയ്യിദ് ഹാദി (ഷായ് ഇമാറാത് ) സൈനുദ്ധീന്‍ ചേലേരി,റസാഖ് ഒരുമനയൂര്‍, സി എച് ജാഫര്‍ തങ്ങള്‍, അഷ്റഫ് നജാത്, സ്വാലിഹ് വാഫി തുടങ്ങിയവര്‍ സംബന്ധിച്ചു

സാമൂഹിക-സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും കഴിഞ്ഞ കാലങ്ങളില്‍ ഗ്രീന്‍വോയ്‌സ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിരവധി പേര്‍ക്ക് ആശ്വാസം നല്‍കിയിട്ടുണ്ട്.  
ഭവന നിര്‍മാണം, പുസ്തക പ്രകാശനം തുടങ്ങി വിവിധ പരിപാടികളാണ് ഗ്രീന്‍വോയ്‌സ് ഇത്തവണ ആസൂത്രണം ചെയ്തിട്ടുള്ളത്.
അബുദാബി വാഫി അസോസിയേഷന്റെ സഹകരണത്തോടെ ഖുര്‍ആന്‍ വീഡിയോ സഹിതം വിശദീകരിക്കുന്ന ഹൃസ്വ ക്ളാസ്സുകളും നടക്കും.

10 മുതല്‍ 18 വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ്  റമദാനില്‍ നടക്കുന്ന സ്റ്റുഡന്റ്‌സ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. ഫാമിലി ക്വിസില്‍ കപ്പിള്‍സ്‌നാണു അവസരമുണ്ടാകുക. നിബന്ധനകള്‍ക്കും രെജിസ്‌ട്രേഷനും താഴെ കൊടുത്ത വാട്‌സാപ്പ് നമ്പറിലോ (+971 55 100 8747)ഇമെയിലിലോ (ramadanrejoice@gmail.com)ബന്ധപ്പെടണം.
വിദ്യാര്‍ത്ഥികളുടെ വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 20 പേരെയാണ് ഒന്നാംഘട്ട മത്സരത്തിലേക്ക് തെരഞ്ഞെടുക്കുക.
തുടര്‍മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് ഫൈനലിലേക്ക് അവസരം ലഭിക്കും.
കപ്പിള്‍സ് ക്വിസില്‍ തിരഞ്ഞെടുക്കപ്പെടുന്ന 10 ജോഡികള്‍ക്ക് ഒന്നാം ഘട്ടത്തിലേക്കും തുടർന്ന് തിരഞ്ഞെടുക്കപ്പെടുന്ന 5  ജോഡികള്‍ക്ക് ഫൈനല്‍ മത്സരത്തിലേക്കും അവസരമുണ്ടായിരിക്കും.
മാര്‍ച്ച് അവസാന വാരം നടക്കുന്ന ഓഡിഷനില്‍ പങ്കെടുക്കുന്നവരില്‍ നിന്നാണ് മത്സരാർത്ഥികളെ തിരഞ്ഞെടുക്കുക.

മത്സരം വീക്ഷിക്കുന്നതിനായി നിബന്ധനകള്‍ക്ക് വിധേയമായി 50 പേര്‍ക്ക് അവസരമുണ്ടായിരിക്കും. താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രെജിസ്‌ട്രേഷന്‍ ചെയ്യേണ്ടതാണ്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രധാന പരിപാടികളില്‍ മത – സാമൂഹ്യ – സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

web desk 3: