X
    Categories: CultureMoreViews

സാനിറ്ററി നാപ്കിനുകളെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കി

ന്യൂഡല്‍ഹി: സാനിറ്ററി നാപ്കിനുകളെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കി. ഡല്‍ഹിയില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് ശേഷം മഹാരാഷ്ട്ര ധനകാര്യമന്ത്രി സുധീര്‍ മുങ്ങന്തിവാറാണ് ഇക്കാര്യം അറിയിച്ചത്. ജി.എസ്.ടി നിലവില്‍ വന്നശേഷം സാനിറ്ററി നാപ്കിന് 12 ശതമാനം നികുതിയാണ് ചുമത്തിയിരുന്നത്.

സാനിറ്ററി നാപ്കിനുകള്‍ക്ക് അധികനികുതി ഒഴിവാക്കണമെന്ന് പിഗ്മെന്റ് കമ്മിറ്റി ജി.എസ്.ടി കൗണ്‍സിലിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ അംഗീകരിച്ചാണ് സാനിറ്ററി നാപ്കിന്‍ നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചത്. അതേസമയം നികുതി ഒഴിവാക്കിയതോടെ സാനിറ്ററി നാപ്കിനുകളുടെ വില കുറയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് മൂന്ന് മാസത്തിലൊരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും യോഗത്തില്‍ തീരുമാനമായി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: