X

ഗുജറാത്ത് തിരഞ്ഞെടുപ്പ്: 60.2 ശതമാനം പോളിങ് പൂര്‍ത്തിയാക്കി ആദ്യഘട്ട വോട്ടെടുപ്പ്

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 60.2 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. തികച്ചും സമാധാനപരമായിരുന്നു വോട്ടെടുപ്പെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഔദ്യോഗിക കണക്കുകള്‍ പുറത്ത് വന്നിട്ടില്ല. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്.

14,382 പോളിങ് സ്‌റ്റേഷനുകളാണ് വോട്ടെടുപ്പിനായി സജ്ജമാക്കിയത്. രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയായിരുന്നു വോട്ടെടുപ്പ് നടന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും 89 സീറ്റുകളിലും മത്സരിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ വരവ് ഇരുപാര്‍ട്ടികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. 339 സ്വതന്ത്രര്‍ ഉള്‍പ്പടെ ബി.എസ്.പി.(57), ഭാരതീയ െ്രെടബല്‍ പാര്‍ട്ടി(14), സി.പി.എം.(4) എന്നിങ്ങനെയാണ് മത്സരരംഗത്തുണ്ടായിരുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം.

2017ലെ തിരഞ്ഞെടുപ്പില്‍ 89 മണ്ഡലങ്ങളില്‍ 48 എണ്ണം ബി.ജെ.പി. യുടെ കയ്യിലായിരുന്നു. 40 സീറ്റുകളില്‍ കോണ്‍ഗ്രസും ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയുമാണ് ജയിച്ചത്.

web desk 3: