X

ഹാദിയകേസ്: എന്‍.ഐ.എ അന്വേഷണത്തില്‍ സുപ്രീംകോടതി തീരുമാനം ഇന്ന്

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യമുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിലവില്‍ എന്‍.ഐ.എ അന്വേഷണം വേണ്ടെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ഹാദിയയുടെ പിതാവും, നിമിഷ ഫാത്തിമയുടെ അമ്മയും നല്‍കിയിരിക്കുന്ന അപേക്ഷകള്‍ കൂടി പരിഗണിച്ചാവും കോടതിയുടെ തീരുമാനം വരുന്നത്. വിവാഹം റദ്ദാക്കിയ ഹൈക്കോടതിയുടെ വിധി നിയമസാധുത ഉള്ളതാണോ, കേസില്‍ എന്‍.ഐ.എ അന്വേഷണം വേണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണം നടത്തേണ്ടതിന്റെ ആവശ്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്. ഹാദിയയുടെ മതംമാറ്റത്തിന് പിന്നില്‍ ബാഹ്യസമ്മര്‍ദ്ദങ്ങളില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

chandrika: