X

‘സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്‌ലാം മതം സ്വീകരിച്ചത്’; ഹാദിയ, സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷഫീന്‍

കൊല്ലം: സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്‌ലാം മതം സ്വീകരിച്ചതെന്ന് മതം മാറിയതിനുശേഷം കോടതി വിവാഹം അസാധുവാക്കിയ സംഭവത്തിലെ യുവതി ഹാദിയ. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ഹാദിയ ഇക്കാര്യം വിശദീകരിക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ഒരു മുസ്‌ലിമിനെ പോലെ ജീവിക്കാന്‍ എനിക്ക് വിദേശത്തേക്ക് പോകേണ്ടതില്ല. കേരളത്തില്‍ അതിന് തടസ്സമില്ല എന്നാണ് ഞാന്‍ കരുതുന്നത്. എന്നിട്ടും നിങ്ങള്‍ തുടര്‍ച്ചയായി പരാതിപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കില്‍ അത് എന്നോടുള്ള ക്രൂരത കൂടിയാണ്.’-ഹാദിയ പിതാവിനയച്ച കത്തില്‍ ഇങ്ങനെ പറയുന്നുവെന്ന് ‘സൗത്ത് ലൈവ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രിക്കയച്ച കത്തില്‍ തന്റെ അച്ഛനോടൊപ്പം തീവ്രഹിന്ദുത്വ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചില പോലീസ് ഉദ്യോഗസ്ഥര്‍ ഇതിനായി സഹകരിക്കുന്നുണ്ടെന്നും ഹാദിയ പറയുന്നു. അവരുടെ സഹായത്തോടെ തന്നെ വധിക്കാന്‍ പോലും മടിക്കില്ലെന്നും ഹാദിയയുടെ കത്തില്‍ പരാമര്‍ശമുണ്ട്.

ഇന്നലെയാണ് മതം മാറിയ ശേഷം വിവാഹിതരായ ഹാദിയയുടേയും-ഷഫീന്റേയും വിവാഹം കേരള ഹൈക്കോടതി അസാധുവാക്കുന്നത്. യുവതിയെ കാണാനില്ലെന്ന് ഹേബിയസ് കോര്‍പ്പസ് കേസ് നടന്നുകൊണ്ടിരിക്കെയാണ് വിവാഹം നടന്നതെന്നും, സ്വന്തം രക്ഷിതാക്കളില്ലാതെ, രക്ഷാകര്‍ത്താക്കളായി പോയ യുവതിക്ക് വിവാഹം നടത്തിക്കൊടുക്കാന്‍ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടല്‍ നടന്നത്. യുവതിയെ ഐ.എസിലേക്ക് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്നാണ് പിതാവിന്റെ പരാതി. എന്നാല്‍ കോടതിവിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷെഫീന്‍ പറഞ്ഞു.

chandrika: