X
    Categories: Health

മുടികൊഴിച്ചില്‍ തടയാന്‍ ഈ അഞ്ച് ഭക്ഷണങ്ങള്‍ ശീലമാക്കൂ

മുടികൊഴിച്ചിലിന് പരിഹാരം കാണാന്‍ നിരവധി മാര്‍ഗങ്ങള്‍ തേടുന്നവരുണ്ട്. ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ മുടികൊഴിച്ചിലിന് ഒരു പരിഹാരമായാലോ? മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില സൂപ്പര്‍ ഫുഡ്‌സ് ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

മുടി സംരക്ഷണത്തിന് സഹായിക്കുന്ന സൂപ്പര്‍ ഫുഡ്‌സ് ഇവയാണ്

1. മധുരക്കിഴങ്ങ്

മുടിവളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഏറ്റവും നല്ല ആഹാരമാണ് മധുരക്കിഴങ്ങ്. മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ബീറ്റാ കരോട്ടിന്‍ എന്ന ഘടകം മധുരക്കിഴങ്ങില്‍ ധാരാളമുണ്ട്. തലയോട്ടിയിലെ സെബത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും അതുവഴി മുടിക്ക് ആവശ്യമായ പോഷകഘടകങ്ങള്‍ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും മുടിക്ക് മോയ്‌സ്ചറൈസേഷന്‍ നല്‍കുകയും ചെയ്യുന്നു.

2. ചീര

കടുംനിറത്തിലുള്ള ചീരകള്‍ മുടിവളര്‍ച്ചയെ നല്ല രീതിയില്‍ സഹായിക്കും. വിറ്റമിന്‍ എ, വിറ്റമിന്‍ സി, അയണ്‍ എന്നിവയാല്‍ സമ്പുഷ്ടമായ ചീര ശരീരത്തിലെ സെബത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും തലയോട്ടിക്ക് സ്വാഭാവികമായ മോയ്‌സചറൈസിങ് ഇഫക്ട് പ്രദാനം ചെയ്യുകയും ചെയ്യുന്നു. ധാരാളം പോഷകങ്ങളും മിനറല്‍സും ചീരയിലയില്‍ അടങ്ങിയിട്ടുണ്ട്.

3. ഫ്‌ലാക്‌സ് സീഡ്‌സ്

ഒമേഗ ത്രീ ഫാറ്റി ആസിഡ്, വിറ്റമിന്‍ ഇ എന്നിവയുടെ കലവറയാണ് ഫ്‌ലാക്‌സ് സീഡ്‌സ്. ഇവ രണ്ടും മുടിവളര്‍ച്ചയ്ക്ക് ഏറെ സഹായകരമാണ്. ഫ്‌ലാക്‌സ് സീഡ്‌സ് ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അതിന്റെ പോഷകഗുണങ്ങള്‍ ശരീരത്തിലെത്തുകയും അതു മുടിവളര്‍ച്ചയെ സഹായിക്കുകയും ചെയ്യും.

4. അവക്കാഡോ

ദിവസവും ഒരു അവക്കാഡോ ശീലമാക്കിയാല്‍ 20 ശതമാനം വരെ വിറ്റാമിന്‍ ഇ ശരീരത്തിന് ലഭിക്കും. ഒമേഗ ത്രീ ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പുഷ്ടമാണ് അവക്കാഡോ. ഇതും നിത്യജീവിതത്തിന്റെ ഭാഗമാക്കിയാല്‍ മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം മാറുകയും മുടിവളര്‍ച്ച വേഗത്തിലാകുകയും ചെയ്യും.

5. മുട്ട

മുടിവളര്‍ച്ചയ്ക്കാവശ്യമായ ബയോട്ടിനും പ്രോട്ടീനും ധാരാളമായി മുട്ടയിലടങ്ങിയിട്ടുണ്ട്. മുടിവളര്‍ച്ച വേഗത്തിലാക്കുക മാത്രമല്ല മുട്ട ചെയ്യുന്നത് മറിച്ച് മുടിക്കു തിളക്കവും മിനുസവും പ്രദാനം ചെയ്യുകയും ചെയ്യും. ബയോട്ടിന്റെ കുറവാണ് മുടികൊഴിച്ചില്‍, മുടിയുടെ അറ്റം പിളരല്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണം.

web desk 3: