X

ബാങ്കിങ് നിയന്ത്രണ ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന് രാജ്യത്തെ സഹകരണ ബാങ്കുകളെ നിയന്ത്രിക്കാന്‍ അധികാരം നല്‍കുന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ 2020 ലോക്‌സഭ പാസാക്കി. സഹകരണ ബാങ്കുകളെ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാക്കുന്നതല്ല ബില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സഭയില്‍ പറഞ്ഞു.

‘നിക്ഷേപകരുടെ പണത്തിന് സുരക്ഷ ഉറപ്പാക്കാനാണ് ബില്ല് കൊണ്ടുവന്നത്. സഹകരണ ബാങ്കുകളിലെ അംഗങ്ങളുടെ അധികാരം ഇതുവഴി കുറയില്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 420 സഹകരണ ബാങ്കുകള്‍ രാജ്യത്ത് തകര്‍ന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് പുതിയ ഭേദഗതി,’ ധനമന്ത്രി വ്യക്തമാക്കി.

ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്നതല്ല ഈ ഭേദഗതി. കഴിഞ്ഞ രണ്ട് വര്‍ഷമായി സഹകരണ ബാങ്കുകളുടെയും ചെറുകിട ബാങ്കുകളുടെയും നിക്ഷേപകര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു. നിക്ഷേപകരെ സംരക്ഷിക്കുന്നതിനായി ഈ ഭേദഗതി കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. ബാങ്കുകളായി പ്രവര്‍ത്തിക്കുന്ന പല സഹകരണ സംഘങ്ങളുടെയും സാമ്പത്തിക ആരോഗ്യത്തെ സംബന്ധിച്ച് വളരെ സൂക്ഷ്മത പുലര്‍ത്തുന്നതിനാലാണ് സര്‍ക്കാരിന് ഓര്‍ഡിനന്‍സിലേക്ക് പോകേണ്ടിവന്നുതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

 

web desk 1: