X

പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പ്; നാളെ ആരംഭിക്കും; പ്രതീക്ഷിക്കുന്നത് പതിനായിരത്തോളം പേരെ

മലപ്പുറം പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പ് നാളെ ആരംഭിക്കും. രണ്ട് ദിവസങ്ങളിലായാണ് ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് കര്‍മങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ നല്‍കുന്ന ക്യാമ്പ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് നിന്ന് പതിനായിരത്തോളം പേരെയാണ് പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പിന് പ്രതീക്ഷിക്കുന്നത്.

പൂക്കോട്ടൂരിലെ പി.കെ.എം.ഐ.സി ക്യാമ്പസിലാണ് രണ്ട് ദിവസത്തെ ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഹാജിമാര്‍ വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്തുന്നത് വരെയുള്ള കര്‍മങ്ങള്‍ വിവരിക്കുന്ന ഹജ്ജ് ക്യാമ്പില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ക്ലാസ് നയിക്കും. പ്രധാന കര്‍മങ്ങളുടെ പ്രായോഗിക പരിശീലനത്തിനും ക്യാമ്പില്‍ സംവിധാനമുണ്ട്.ക്ലാസില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഭക്ഷണത്തിനും, താമസത്തിനമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സജ്ജമാണ്.

നാളെ രാവിലെ 09:30ന് സമസ്ത പ്രസിഡന്റ് ജിഫിരി മുത്തുക്കോയ തങ്ങളാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുക. പൂക്കോട്ടൂര്‍ ഖിലാഫത് മെമ്മോറിയല്‍ ഇസ്ലാമിക് സെന്റര്‍ കമ്മിറ്റിയടക്കം ചേര്‍ന്നാണ് 23-ാമത് ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

 

webdesk14: