X
    Categories: CultureNewsViews

മിനയില്‍ ശാരീരിക ആരോഗ്യാവസ്ഥ അറിയാന്‍ ആദ്യമായി റോബോട്ട്

ജിദ്ദ: ഹജ്ജ് സീസണില്‍ ശരീരത്തിന്റെ ആരോഗ്യാവസ്ഥ അറിയാന്‍ മിനയില്‍ ആദ്യമായി റോബോട്ട്. ആസ്പത്രി, ആരോഗ്യ പരിശോധന കേന്ദ്രം, മിനയിലെ തമ്പുകള്‍ എന്നിവിടങ്ങളില്‍ ഇതിന്റെ സഹായം ലഭിക്കും. രോഗവിവരങ്ങള്‍ എവിടെ നിന്നുമറിയാനും ആസ്പത്രികളുടെ ദിശ അറിയാനും ഇത് ഉപകരിക്കും. ആസ്പത്രിക്ക് ഉള്ളില്‍ തന്നെ സ്റ്റെച്ചര്‍ എവിടെയെന്നറിയാനും ക്ലിനിക്കല്‍ കണ്‍സള്‍ട്ടേഷനിലേക്കുള്ള വഴി അറിയാനും റോബോട്ട് ഉപകാരമാകും. നേരത്തെ റിയാദിലേയും ജിദ്ദയിലേയും ആസ്പത്രികളില്‍ ഇതിന്റെ പ്രവര്‍ത്തന സാധ്യതാ പരിശോധന നടത്തിയതാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഇത് ഉപകാരമാകുമെന്ന് വിലയിരുത്തുന്നു. ‘റോബോട്ട് ഡോക്ടര്‍’ എന്ന് പേരിട്ടിട്ടുള്ള ഈ ആധുനിക ഉപകരണം കണ്ണ്, ചെവി, ത്വക്ക് തുടങ്ങിയ അവയവങ്ങളുടെ പരിശോധനക്കായി സ്റ്റെതസ്‌കോപ്പ്, എന്‍ഡോസ്‌കോപ്പി തുടങ്ങിയ പരിശോധന ഉപകരണങ്ങളുടെ ഉപയോഗ സഹായവും നല്‍കുന്നുണ്ട്. അതിനാല്‍ രോഗം നിര്‍ണയിക്കുവാനും മരുന്ന് കുറിച്ച് കൊടുക്കുവാനും ഡോക്ടര്‍മാര്‍ക്ക് ഇത് ഉപകാരം ചെയ്യും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: