X

ഹജ്ജ് സര്‍വ്വീസ് അനുമതി: കേന്ദ്രത്തിന് ഭ്രഷ്ട് കരിപ്പൂരിനോട് മാത്രം

പി.വി. ഹസീബ് റഹ്മാന്‍

കൊണ്ടോട്ടി: ഹജജ് എംബാര്‍ക്കേഷന്‍ പോയന്റ് ഇത്തവണയും നെടുമ്പാശ്ശേരിയായി പ്രഖ്യാപിച്ചതോടെ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വലിയ വിമാനങ്ങളുടെ തിരിച്ചുവരവിനുള്ള സാധ്യത മങ്ങുന്നു. റണ്‍വെയുടെ പോരായ്മ പറഞ് കേന്ദ്രം കരിപ്പൂരിനെ തഴഞത് പല വിധത്തില്‍.റണ്‍വെ പുനരുദ്ധാരണത്തിന്റെ കാരണത്താലായിരുന്നു കഴിഞ രണ്ട് തവണയും കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വ്വീസിനെ നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്. എന്നാല്‍ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തീകരിച്ചിട്ടും ഇത്തവണയും കരിപ്പൂരിനെ തഴഞത് ബോധപൂര്‍വ്വമാണന്നെതിന് അധികൃതര്‍ തന്നെ തെളിവ് വെക്കുകയാണ്.

ഈ മാസം 28നാണ് രാജ്യത്തെ 21 എം ബാര്‍ക്കേഷന്‍ പോയന്റുകളില്‍ ഹജ്ജ് സര്‍വ്വീസ് ഒരുക്കുന്നതിന് കേന്ദ്ര വ്യാമയാന വകുപ്പ് ടെന്റര്‍ ക്ഷണിച്ചത്. ഇതിലാകട്ടെ നെടുമ്പാശ്ശേരി ഒഴികെ 20 എംബാര്‍ക്കേഷന്‍ പോയന്റുകളിലും 200 മുതല്‍ 300 വരെ യാത്രക്കാരെ ഉള്‍കൊള്ളുന്ന എ.310, ബി. 764, എ.320, ബി. 734 ഇനത്തില്‍ പ്പെട്ട വിമാനങ്ങള്‍ക്കും ടെന്റര്‍ ക്ഷണിച്ചിട്ടുണ്ട്.

എന്നാല്‍ നെടുമ്പാശ്ശേരിയെ മാത്രം കോഡ്.ഇ ഇനത്തിലെ ബോയിംഗ് 747 വലിയ വിമാനങ്ങള്‍ക്ക് മാത്രമാണ് ടെന്റര്‍ ക്ഷണിച്ചത്. ഇത് കരിപ്പൂരിനെ ബോധപൂര്‍വ്വം ഒഴിവാക്കനാണെന്ന് ഇതി തികംആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഔറഗാബാദ്, വരാണസി, റാഞ്ചി,ഗുവാഹത്തി, ജയ്പ്പുര്‍, ഗയ അടക്കം ഒട്ടേറെ മൂന്നാം ക്ലാസ് വിമാനതാവളത്താവളങ്ങള്‍ക്ക് കേന്ദ്രം ഇത്തവണയും ഹജ്ജ് എബാര്‍ക്കേഷന്‍ സെന്ററുകള്‍ അനുവദിച്ചിട്ടും ഇല്ലാത്ത സുരക്ഷ കാരണം പറഞ് കരിപ്പൂരിനെ തഴയുകയാണ്.

വലിയ വിമാനങ്ങള്‍ക്ക് സുരക്ഷിതമായി സര്‍വീസ് നടത്തുന്നതിനുള്ള ബലം റണ്‍വെക്കില്ലന്ന സെന്‍ട്രല്‍ റോഡ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയുട്ടിന്റെ പഠനത്തിന്റ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രം കരിപ്പൂര്‍ റണ്‍വെ റീ കാര്‍പ്പറ്റിംഗ് അടക്കമുള്ള നവീകരണത്തിന് അനുമതി നല്‍കിയിരുന്നത്.65 കോടി രൂപ ചിലവിലുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് അടുത്ത മാസം ആദ്യത്തില്‍ റണ്‍വെ മുഴുവന്‍ സമയവും തുറന്ന് കൊടുക്കാനിരിക്കെയാണ് വലിയ വിമാനങ്ങളുടെ തടസ്സം പറഞ് ഹജ്ജ് വിമാനത്തെയും കൂച്ചുവിലങ്ങിടുന്നത്.

റണ്‍വെ പരിശോധിച്ച ഡി.ജി.സി.എ സംഘം കരിപ്പൂരിലെ പുനരുദ്ധാരണത്തില്‍ പൂര്‍ണ സംതൃപ്തി അറിയിച്ചതായിരുന്നു.കാലെ കൂട്ടി നിശ്ചയിച്ച തിരക്കഥ എന്നോണം സംസ്ഥാനത്തെ ഹജജ് യാത്രികരില്‍ 85 ശതമാനവുമുള്ള മലബാറിലെ ഹാജിമാരുടെ സൗകര്യം കണക്കിലെടുക്കാതെ നെടുമ്പാശ്ശേരിയെ പ്രഖ്യാപിച്ചത്. ലക്ഷദ്വീപ്, മാഹി ഉള്‍പ്പെടെ 11550 പേര്‍ക്ക് ഇത്തവണ സംസ്ഥാന ഹജ്ജ് കമ്മറ്റി വഴി അവസരമായിട്ടുണ്ട്.ഇതില്‍ 10000 ത്തോളം പേരും കരിപ്പൂരിനോട് ചേര്‍ന്നുള്ള മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലക്കാരാണ്.

കഴിഞ രണ്ട് വര്‍ഷവും 300 ഇനത്തില്‍ പ്പെട്ട ഡി. 767കാറ്റഗറി വിമാനങ്ങള്‍ക്കാണ് നെടുമ്പാശ്ശേരിയില്‍ ഹജജ് സര്‍വീസിന് അനുമതി നല്‍കിയിരുന്നത്. കരിപ്പൂരില്‍ നിലവില്‍ഇത്തരം സര്‍വ്വീസുകള്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ ഇത് മുന്നില്‍ കണ്ടാണ് ഇത്തവണ ഹജ്ജ് സര്‍വ്വീസ് ടെന്ററില്‍ നെടുമ്പാശ്ശേരിയെ മാത്രം ബോയിംഗ് 747 വിമാനത്തിന് മാത്രമാക്കിയത്.സൗദി എയര്‍ലൈന്‍സാണ് കരിപ്പൂരില്‍ ആദ്യമായി ഹജ്ജ് സര്‍വീസ് നടത്തിയ ബോയിംഗ് വിമാനം .അതിനു മുമ്പ് എയര്‍ ഇന്ത്യ 300 പേരെ ഉള്‍കൊള്ളുന്ന വിമാനങ്ങള്‍ ഉപയോഗിച്ച് ഹജജ് സര്‍വ്വീസ് നടത്തിയിട്ടുണ്ട്.

ഇത് വക വെക്കാതെ വലിയ വിമാനത്തിന്റെ കാരണത്താല്‍ കരിപ്പൂരിനെ മാത്രം കേന്ദ്രം ഐത്തം കല്‍പ്പിക്കുന്നത്.രാജ്യത്ത് യു .പി യില്‍ നിന്നാണ് കൂടുതല്‍ ഹജ്ജ് യാത്രികരുള്ളത്.രണ്ടാം സ്ഥാനം കേരളത്തിലാണ്. യു.പി യില്‍ വരാണസിയും, ലഖ്‌നൗ വിമാനത്താവളവും ഹജജ് എം ബാര്‍ക്കേഷന്‍ പോയന്റുകളാണ്.ഈ നിലക്ക് നോക്കിയാലും സംസ്ഥാനത്തും രണ്ട് എം ബാര്‍ക്കേഷന്‍ പോയന്റുകളാക്കി കരിപ്പൂരിനെയും പരിഗണിക്കാമായിരുന്നുവെന്ന അഭിപ്രായവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വീസിന് അനുമതി നല്‍കിയാല്‍ നിര്‍ത്തലാക്കിയ വലിയ സര്‍വീസുകള്‍ക്കും അനുമതി നല്‍കേണ്ടി വരുമെന്നതാണ് നെടുമ്പാശ്ശേരിയെ ഇത്തവണയും പരിഗണിച്ചതെന്ന് അധികൃതര്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. ഈ തടസ്സ വാദത്തില്‍ റണ്‍വെക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാനാവുമെന്ന് എയര്‍പ്പോര്‍ട്ട് അധികൃതര്‍ കണക്ക് കൂട്ടുന്നു. ഭൂമി ഏറ്റെടുത്ത് വികസനം പൂര്‍ത്തിയായാല്‍ മാത്രമെ കോഡ്: ഇ ടൈപ്പ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കുകയുള്ളു എന്നാണ് കേന്ദ്ര നിലപാട്.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്ന വിമാനത്താവളമാണ് കരിപ്പൂര്‍.ഒരു വര്‍ഷം 10 ലക്ഷത്തിലധികം പേര്‍ കരിപ്പൂര്‍ വിമാനത്താവളം ഉപയോഗപ്പെടുത്തുന്നുവെന്നാണ് കണക്ക്. വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണികള്‍ വരുന്നത് വരെ 10 വിദേശ വിമാന കമ്പനികള്‍ ഇവിടെ നിന്നുംവലിയവിമാനങ്ങളില്‍ യാത്രക്കാരെ കൊണ്ടു പോയിരുന്നു. അതില്‍ ആറ് കമ്പനികളും സേവനം നിര്‍ത്തി വെച്ചു.

ഇവക്കു പകരം ചെറിയ ജംബോ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി പറഞ്ഞിരുന്നുവെങ്കിലും പിന്നീട് കാര്യമായ ശ്രമങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.എയര്‍ ഇന്ത്യയുടെ ദമാം വിമാനം മാത്രമാണ് സൗദി സെക്ടറി ലേക്കുള്ള ആശ്രയം. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ പഴയതിലേറെ സൗകര്യം കരിപ്പൂരിനായിട്ടും കേന്ദ്ര സര്‍ക്കാര്‍ കരിപ്പൂരിനെ മാത്രംഅവഗണിക്കുകയാണ്.

chandrika: