Connect with us

Video Stories

ഹജ്ജ് സര്‍വ്വീസ് അനുമതി: കേന്ദ്രത്തിന് ഭ്രഷ്ട് കരിപ്പൂരിനോട് മാത്രം

Published

on

പി.വി. ഹസീബ് റഹ്മാന്‍

കൊണ്ടോട്ടി: ഹജജ് എംബാര്‍ക്കേഷന്‍ പോയന്റ് ഇത്തവണയും നെടുമ്പാശ്ശേരിയായി പ്രഖ്യാപിച്ചതോടെ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വലിയ വിമാനങ്ങളുടെ തിരിച്ചുവരവിനുള്ള സാധ്യത മങ്ങുന്നു. റണ്‍വെയുടെ പോരായ്മ പറഞ് കേന്ദ്രം കരിപ്പൂരിനെ തഴഞത് പല വിധത്തില്‍.റണ്‍വെ പുനരുദ്ധാരണത്തിന്റെ കാരണത്താലായിരുന്നു കഴിഞ രണ്ട് തവണയും കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വ്വീസിനെ നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്. എന്നാല്‍ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തീകരിച്ചിട്ടും ഇത്തവണയും കരിപ്പൂരിനെ തഴഞത് ബോധപൂര്‍വ്വമാണന്നെതിന് അധികൃതര്‍ തന്നെ തെളിവ് വെക്കുകയാണ്.

ഈ മാസം 28നാണ് രാജ്യത്തെ 21 എം ബാര്‍ക്കേഷന്‍ പോയന്റുകളില്‍ ഹജ്ജ് സര്‍വ്വീസ് ഒരുക്കുന്നതിന് കേന്ദ്ര വ്യാമയാന വകുപ്പ് ടെന്റര്‍ ക്ഷണിച്ചത്. ഇതിലാകട്ടെ നെടുമ്പാശ്ശേരി ഒഴികെ 20 എംബാര്‍ക്കേഷന്‍ പോയന്റുകളിലും 200 മുതല്‍ 300 വരെ യാത്രക്കാരെ ഉള്‍കൊള്ളുന്ന എ.310, ബി. 764, എ.320, ബി. 734 ഇനത്തില്‍ പ്പെട്ട വിമാനങ്ങള്‍ക്കും ടെന്റര്‍ ക്ഷണിച്ചിട്ടുണ്ട്.

എന്നാല്‍ നെടുമ്പാശ്ശേരിയെ മാത്രം കോഡ്.ഇ ഇനത്തിലെ ബോയിംഗ് 747 വലിയ വിമാനങ്ങള്‍ക്ക് മാത്രമാണ് ടെന്റര്‍ ക്ഷണിച്ചത്. ഇത് കരിപ്പൂരിനെ ബോധപൂര്‍വ്വം ഒഴിവാക്കനാണെന്ന് ഇതി തികംആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഔറഗാബാദ്, വരാണസി, റാഞ്ചി,ഗുവാഹത്തി, ജയ്പ്പുര്‍, ഗയ അടക്കം ഒട്ടേറെ മൂന്നാം ക്ലാസ് വിമാനതാവളത്താവളങ്ങള്‍ക്ക് കേന്ദ്രം ഇത്തവണയും ഹജ്ജ് എബാര്‍ക്കേഷന്‍ സെന്ററുകള്‍ അനുവദിച്ചിട്ടും ഇല്ലാത്ത സുരക്ഷ കാരണം പറഞ് കരിപ്പൂരിനെ തഴയുകയാണ്.

വലിയ വിമാനങ്ങള്‍ക്ക് സുരക്ഷിതമായി സര്‍വീസ് നടത്തുന്നതിനുള്ള ബലം റണ്‍വെക്കില്ലന്ന സെന്‍ട്രല്‍ റോഡ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയുട്ടിന്റെ പഠനത്തിന്റ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രം കരിപ്പൂര്‍ റണ്‍വെ റീ കാര്‍പ്പറ്റിംഗ് അടക്കമുള്ള നവീകരണത്തിന് അനുമതി നല്‍കിയിരുന്നത്.65 കോടി രൂപ ചിലവിലുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് അടുത്ത മാസം ആദ്യത്തില്‍ റണ്‍വെ മുഴുവന്‍ സമയവും തുറന്ന് കൊടുക്കാനിരിക്കെയാണ് വലിയ വിമാനങ്ങളുടെ തടസ്സം പറഞ് ഹജ്ജ് വിമാനത്തെയും കൂച്ചുവിലങ്ങിടുന്നത്.

റണ്‍വെ പരിശോധിച്ച ഡി.ജി.സി.എ സംഘം കരിപ്പൂരിലെ പുനരുദ്ധാരണത്തില്‍ പൂര്‍ണ സംതൃപ്തി അറിയിച്ചതായിരുന്നു.കാലെ കൂട്ടി നിശ്ചയിച്ച തിരക്കഥ എന്നോണം സംസ്ഥാനത്തെ ഹജജ് യാത്രികരില്‍ 85 ശതമാനവുമുള്ള മലബാറിലെ ഹാജിമാരുടെ സൗകര്യം കണക്കിലെടുക്കാതെ നെടുമ്പാശ്ശേരിയെ പ്രഖ്യാപിച്ചത്. ലക്ഷദ്വീപ്, മാഹി ഉള്‍പ്പെടെ 11550 പേര്‍ക്ക് ഇത്തവണ സംസ്ഥാന ഹജ്ജ് കമ്മറ്റി വഴി അവസരമായിട്ടുണ്ട്.ഇതില്‍ 10000 ത്തോളം പേരും കരിപ്പൂരിനോട് ചേര്‍ന്നുള്ള മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലക്കാരാണ്.

കഴിഞ രണ്ട് വര്‍ഷവും 300 ഇനത്തില്‍ പ്പെട്ട ഡി. 767കാറ്റഗറി വിമാനങ്ങള്‍ക്കാണ് നെടുമ്പാശ്ശേരിയില്‍ ഹജജ് സര്‍വീസിന് അനുമതി നല്‍കിയിരുന്നത്. കരിപ്പൂരില്‍ നിലവില്‍ഇത്തരം സര്‍വ്വീസുകള്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ ഇത് മുന്നില്‍ കണ്ടാണ് ഇത്തവണ ഹജ്ജ് സര്‍വ്വീസ് ടെന്ററില്‍ നെടുമ്പാശ്ശേരിയെ മാത്രം ബോയിംഗ് 747 വിമാനത്തിന് മാത്രമാക്കിയത്.സൗദി എയര്‍ലൈന്‍സാണ് കരിപ്പൂരില്‍ ആദ്യമായി ഹജ്ജ് സര്‍വീസ് നടത്തിയ ബോയിംഗ് വിമാനം .അതിനു മുമ്പ് എയര്‍ ഇന്ത്യ 300 പേരെ ഉള്‍കൊള്ളുന്ന വിമാനങ്ങള്‍ ഉപയോഗിച്ച് ഹജജ് സര്‍വ്വീസ് നടത്തിയിട്ടുണ്ട്.

ഇത് വക വെക്കാതെ വലിയ വിമാനത്തിന്റെ കാരണത്താല്‍ കരിപ്പൂരിനെ മാത്രം കേന്ദ്രം ഐത്തം കല്‍പ്പിക്കുന്നത്.രാജ്യത്ത് യു .പി യില്‍ നിന്നാണ് കൂടുതല്‍ ഹജ്ജ് യാത്രികരുള്ളത്.രണ്ടാം സ്ഥാനം കേരളത്തിലാണ്. യു.പി യില്‍ വരാണസിയും, ലഖ്‌നൗ വിമാനത്താവളവും ഹജജ് എം ബാര്‍ക്കേഷന്‍ പോയന്റുകളാണ്.ഈ നിലക്ക് നോക്കിയാലും സംസ്ഥാനത്തും രണ്ട് എം ബാര്‍ക്കേഷന്‍ പോയന്റുകളാക്കി കരിപ്പൂരിനെയും പരിഗണിക്കാമായിരുന്നുവെന്ന അഭിപ്രായവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വീസിന് അനുമതി നല്‍കിയാല്‍ നിര്‍ത്തലാക്കിയ വലിയ സര്‍വീസുകള്‍ക്കും അനുമതി നല്‍കേണ്ടി വരുമെന്നതാണ് നെടുമ്പാശ്ശേരിയെ ഇത്തവണയും പരിഗണിച്ചതെന്ന് അധികൃതര്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. ഈ തടസ്സ വാദത്തില്‍ റണ്‍വെക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാനാവുമെന്ന് എയര്‍പ്പോര്‍ട്ട് അധികൃതര്‍ കണക്ക് കൂട്ടുന്നു. ഭൂമി ഏറ്റെടുത്ത് വികസനം പൂര്‍ത്തിയായാല്‍ മാത്രമെ കോഡ്: ഇ ടൈപ്പ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കുകയുള്ളു എന്നാണ് കേന്ദ്ര നിലപാട്.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്ന വിമാനത്താവളമാണ് കരിപ്പൂര്‍.ഒരു വര്‍ഷം 10 ലക്ഷത്തിലധികം പേര്‍ കരിപ്പൂര്‍ വിമാനത്താവളം ഉപയോഗപ്പെടുത്തുന്നുവെന്നാണ് കണക്ക്. വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണികള്‍ വരുന്നത് വരെ 10 വിദേശ വിമാന കമ്പനികള്‍ ഇവിടെ നിന്നുംവലിയവിമാനങ്ങളില്‍ യാത്രക്കാരെ കൊണ്ടു പോയിരുന്നു. അതില്‍ ആറ് കമ്പനികളും സേവനം നിര്‍ത്തി വെച്ചു.

ഇവക്കു പകരം ചെറിയ ജംബോ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി പറഞ്ഞിരുന്നുവെങ്കിലും പിന്നീട് കാര്യമായ ശ്രമങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.എയര്‍ ഇന്ത്യയുടെ ദമാം വിമാനം മാത്രമാണ് സൗദി സെക്ടറി ലേക്കുള്ള ആശ്രയം. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ പഴയതിലേറെ സൗകര്യം കരിപ്പൂരിനായിട്ടും കേന്ദ്ര സര്‍ക്കാര്‍ കരിപ്പൂരിനെ മാത്രംഅവഗണിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Indepth

പര്‍ദയും ഹിജാബും ധരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് ശ്രീനഗറിലെ സ്കൂളിൽ പ്രവേശനം നിഷേധിച്ചെന്ന് പരാതി

Published

on

പര്‍ദയും ഹിജാബും ധരിച്ചതിന്റെ പേരില്‍ സ്‌കൂളിലേക്ക് പ്രവേശിപ്പിച്ചില്ലെന്നാരോപിച്ച് ശ്രീനഗറിലെ വിശ്വ ഭാരതി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം.

പര്‍ദ ധരിക്കുകയാണെങ്കില്‍ സ്‌കൂളിലേക്ക് വരേണ്ടെന്നും മദ്രസയിലേക്ക് പോകാനാണ് പറഞ്ഞതെന്നും പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ ആരോപിച്ചു. പര്‍ദ ധരിക്കുന്നത് വഴി മുസ്‌ലിം വിദ്യാര്‍ഥിനികള്‍ സ്‌കൂളിന്റെ സാമൂഹാന്തരീക്ഷം നശിപ്പിക്കുകയാണെന്നു അധികൃതര്‍ ആരോപിച്ചതായും പെണ്‍കുട്ടികള്‍ ചൂണ്ടിക്കാട്ടി.

അതേസമയം വീട്ടില്‍ നിന്ന് സ്‌കൂളിനു പുറത്തു വരെ പര്‍ദ ധരിക്കാനാണ് പെണ്‍കുട്ടികളോട് പറഞ്ഞിട്ടുള്ളതെന്ന് പ്രിന്‍സിപ്പല്‍ മെംറോസ് ഷാഫി പറഞ്ഞു. സ്‌കൂളിന് അകത്തെത്തിയാല്‍ യൂനിഫോം ധരിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. സ്‌കൂള്‍ യൂനിഫോമിന്റെ ഭാഗമായി വെള്ള നിറത്തിലുള്ള നീളമുള്ള ഹിജാബും വലിയ ദുപ്പട്ടയും ധരിക്കാമെന്നും നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ പല നിറത്തിലുള്ള, ഡിസൈനുകളിലുളള പര്‍ദകള്‍ ധരിച്ചാണ് അവര്‍ സ്‌കൂളിലേക്ക് വരുന്നത്. ഇത് യൂനിഫോമായി കണക്കാക്കാനാവില്ലെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ജമ്മു കശ്മീരില്‍ ഇത്തരം സംഭവമുണ്ടായത് ദൗര്‍ഭാഗ്യകരമാണെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് വക്താവ് തന്‍വീര്‍ സാദിഖ് പ്രതികരിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Continue Reading

Video Stories

സ്വാശ്രയ കോളജുകളില്‍ പരാതി പരിഹാരസെല്‍ രൂപീകരിക്കും

. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥിനിയായ ശ്രദ്ധ സതീഷിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര തീരുമാനം.

Published

on

തിരുവനന്തപുരം: സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ അഫിലിയേറ്റഡ് കോളജുകളിലും സര്‍വകലാശാലാ പഠനവിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാര്‍ഥി പരാതി പരിഹാര സെല്‍ രൂപീകരിക്കാന്‍ ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥിനിയായ ശ്രദ്ധ സതീഷിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര തീരുമാനം.

കോളജ് പ്രിന്‍സിപ്പല്‍ (സര്‍വകലാശാലാ പഠനവിഭാഗങ്ങളിലാണെങ്കില്‍ വകുപ്പ് മേധാവി)ചെയര്‍പേഴ്‌സണായാണ് സെല്‍ നിലവില്‍ വരിക. പ്രിന്‍സിപ്പല്‍/ സര്‍വകലാശാലാ വകുപ്പ് മേധാവി ശുപാര്‍ശ ചെയ്യുന്ന രണ്ട് അധ്യാപകര്‍ (ഒരാള്‍ വനിത) സമിതിയിലുണ്ടാകും. കോളജ് യൂണിയന്‍ /ഡിപ്പാര്‍ട്‌മെന്റല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍, വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്ന രണ്ടു പ്രതിനിധികള്‍ (ഒരാള്‍ വനിത), പ്രിന്‍സിപ്പല്‍/സര്‍വകലാശാലാ വകുപ്പുമേധാവി നാമനിര്‍ദ്ദേശം ചെയ്യുന്ന ഭിന്നശേഷി വിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ഥി, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ഥി എന്നിവരും സമിതിയിലുണ്ടാകും.

 

Continue Reading

india

ബെല്ലന്ദൂര്‍ തടാകത്തിലെ ജലം പതയായി നുരഞ്ഞു പൊങ്ങുന്നു; ആഴത്തിലുള്ള പഠനവുമായി ഗവേഷകര്‍

Published

on

ബംഗളൂരുവിലുള്ള ബെല്ലന്ദൂര്‍ തടാകത്തിലെ ജലം മുഴുവന്‍ വെള്ള നിറത്തിലെ പതയായി നുരഞ്ഞു പൊങ്ങി നിരത്തുകളിലേക്ക് വ്യാപിച്ച ചിത്രങ്ങള്‍ സമൂഹ മാധ്യങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ബംഗളൂരുവില്‍ പെയ്ത വന്‍ തോതിലുള്ള മഴയുടെ പിന്നാലെയാണ് തടാകത്തില്‍ ഈ പ്രതിഭാസം രൂപം കൊണ്ടത്.

ഒരു കാലത്ത് സമൃദ്ധമായ ആവാസ വ്യവസ്ഥയുടെ ഈറ്റില്ലമായിരുന്നു ബെല്ലന്ദൂര്‍ തടാകവും പരിസര പ്രദേശങ്ങളും, എന്നാല്‍ വന്‍തോതിലുള്ള വ്യവസായ വല്‍ക്കരണം മൂലം അവിടെ നിന്നും പുറന്തള്ളപ്പെടുന്ന മലിന ജലം ശരിയായ രീതിയില്‍ സംസ്‌കരിക്കാത്തതിനാല്‍ അടുത്തുള്ള ജലസ്രോതസ്സുകളിലേക്കാണ് ഒഴുകിയെത്തുന്നത്.. ഇതുമൂലം ബെല്ലന്ദൂര്‍ തടാകം കാലങ്ങളായി അപകടകരമായ രീതിയില്‍ മലിനപ്പെടുകയും, ജലം രാസവസ്തുക്കളാല്‍ നിറയുകയും ചെയ്യ്തിരുന്നു. തന്മൂലം ആവര്‍ത്തിച്ചുണ്ടാകുന്ന ഈ പ്രതിഭാസത്തിന്റെ കാരണങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് ആഴത്തിലുള്ള പഠനം നടത്തുകയാണ് ശാസ്ത്രജ്ഞര്‍.

മലിനീകരണ വസ്തുക്കളെ നേര്‍പ്പിക്കാന്‍ അതിശക്തിയായി പെയ്യുന്ന മഴയ്ക്ക് കഴിയാറുണ്ട്. ഈ കനത്ത മഴയ്ക്ക് ശേഷമാണ് ജലം പതഞ്ഞ് നിരത്തുകളിലേക്ക് പോലും എത്തും വിധം കഠിനമാവുന്നത്.സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ ടെക്നോളജീസിലേയും, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലേയും സംഘങ്ങള്‍ തടാകം നിരീക്ഷിക്കുകയും വിവിധ പരീക്ഷങ്ങള്‍ക്കായ് ജല സാമ്പിളുകള്‍ ശേഖരിക്കുകയും ജലത്തില്‍ അടങ്ങിയിട്ടുള്ള ഡിറ്റര്‍ജെന്റിനോട് സമാനമായ സര്‍ഫാക്റ്റന്റുകളുടെ രാസഘടനയില്‍ വരുന്ന മാറ്റം മനസിലാക്കുന്നതിന് ലാബില്‍ പഠനം നടത്തുകയും ചെയ്തിരുന്നു.

ശുദ്ധീകരിക്കാത്ത മലിനജലം തടാകത്തില്‍ മുഴുവനായി വ്യാപിക്കാന്‍ 1015 ദിവസങ്ങള്‍ എടുക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ സമയത്തിനുള്ളില്‍ ജലത്തിലെ ഓക്സിജന്റെ അഭാവം മൂലം ജൈവ വസ്തുക്കള്‍ നശിക്കുകയും അവശിഷിക്കുന്ന ഭാഗം തടാകത്തില്‍ ചെളിയായി അടിഞ്ഞു കൂടുകയുമാണ് ചെയുന്നത്.

ജല സ്രോതസ്സിലേക്ക് വന്‍ തോതില്‍ വ്യവസായ യൂണിറ്റുകള്‍ മലിനജലം തള്ളുന്നതിനാല്‍, ഇതിലെ സര്‍ഫാക്റ്റന്റുകള്‍ക്ക് വിഘടിച്ചുപോകുവാനുള്ള സമയം കിട്ടുന്നില്ല. അതിനാല്‍ തന്നെ സ്ഥിരമായി കൂടുതല്‍ കൂടുതല്‍ ചെളി അടിയുന്നതിന് കാരണമാവുന്നു. തന്മൂലം ക്രമേണ ഈ മലിന ജലത്തിന്റെ സാന്ദ്രത വര്‍ദ്ധിക്കുന്നു. സിഎസ്ടിയിലെ ചീഫ് റിസര്‍ച്ച് സയന്റിസ്റ്റും പഠനത്തിന്റെ രചയിതാക്കളില്‍ ഒരാളുമായ ചാണക്യ എച്ച്എന്‍ പറയുന്നത് ഇങ്ങനെയാണ് ‘ഒരു ബക്കറ്റ് വെള്ളം നിറയെ വാഷിംഗ് പൗഡര്‍ ചേര്‍ക്കുന്നതായി സങ്കല്‍പ്പിക്കുക; അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായാല്‍ തീര്‍ച്ചയായും അത് നുരഞ്ഞ് പൊങ്ങും.

ബംഗളുരുവില്‍ സംഭവിച്ചതും ഈ സാഹചര്യത്തോട് സമാനമാണെന്ന് ഇവര്‍ പറയുന്നു. നഗരത്തില്‍ കനത്ത മഴ പെയ്തപ്പോള്‍ വ്യവസായ മേഖലകളില്‍ നിന്നും ഒഴുകി വന്ന വെള്ളത്തിലുണ്ടായ സര്‍ഫക്റ്റന്റ് തടാകത്തില്‍ അടിഞ്ഞു കിടന്നിരുന്ന മുഴുവന്‍ ചെളിയേയും ഇളക്കി. ഇത് വെള്ളം നുരഞ്ഞുപൊങ്ങുന്നതിന് കാരണമാവുകയും ചെയ്തു. ഒപ്പം മഴ കാരണം തടാകത്തിലെ ജലനിരപ്പ് ഉയരുമ്പോള്‍, സര്‍ഫക്റ്റന്റുകളുടെ വലിയ സാന്ദ്രത അടങ്ങിയ അധിക ജലം തടാകത്തിന്റെ അതിരുകള്‍ ഭേദിച്ച് 25 അടിയോളം പാതയായി നുരഞ്ഞ് നിരത്തുകളിലേക്കെത്തുന്ന സാഹചര്യമാണ് ബെല്ലന്ദൂര്‍ തടാകത്തില്‍ ഉണ്ടായത്.

 

 

 

Continue Reading

Trending