X

ശബരിമലയിലെ ഹലാല്‍ ശര്‍ക്കര; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ ഹലാല്‍ ശര്‍ക്കര ഉപയോഗത്തില്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി. മറ്റു മതസ്ഥരുടെ മുദ്രവച്ച ആഹാര സാധനം ശബരിമലയില്‍ ഉപയോഗിച്ചതിലാണ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടത്.

എന്നാല്‍ വിദേശത്തേക്ക് കയറ്റി അയക്കുന്ന ശര്‍ക്കരയാണ് ശബരിമലയില്‍ ഉപയോഗിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞു. ഈ ശര്‍ക്കര അറബ് രാഷ്ട്രങ്ങളിലേക്ക് ഉള്‍പെടെ കയറ്റുമതി ചെയ്യുന്നുണ്ട്. അതിനാലാണ് ഹലാല്‍ എന്ന് സ്റ്റിക്കര്‍ പതിക്കുന്നതെന്നും ബോര്‍ഡ് പറയുന്നു.

ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍ കുമാറാണ് ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര ശബരിമലയില്‍ പ്രസാദത്തിനുള്‍പെടെ നിര്‍മിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹലാല്‍ ശര്‍ക്കര ഉപയോഗത്തിനെതിരെ ചില ഹിന്ദു സംഘടനകളും രംഗത്തെത്തിയിരുന്നു.

അരവണ പ്രസാദത്തിനും ഉണ്ണിയപ്പ നിര്‍മാണത്തിനുമെല്ലാം ഉപയോഗിക്കുന്നതിനായി ഹലാല്‍ ശര്‍ക്കര പമ്പയിലും സന്നിധാനത്തുമുള്ള ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ശര്‍ക്കര എത്തിക്കുന്നതിന് ടെന്‍ഡര്‍ നല്‍കിയ അതേ കമ്പനിക്കു തന്നെയാണ് ഇക്കൊല്ലവും ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്.

web desk 1: