X

തിങ്കളാഴ്ച കര്‍ണ്ണാടകയില്‍ ബി.ജെ.പി ഹര്‍ത്താല്‍

 

എച്ച.ഡി കുമാര സ്വാമി സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസം തിരയും മുമ്പാണ് ബി.ജെ.പി കര്‍ണ്ണാടകയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് ബി.ജെ.പി ഹര്‍ത്താല്‍.
ദേശസാത്കൃത ബാങ്കുകളിലേതുള്‍പ്പെടെ 53,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും എന്ന് എച്ച്.ഡി. കുമാര സ്വാമി വാഗ്ദാനം ചെയ്തതായി ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ പറഞ്ഞു. സത്യ പ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനകം ഈ വിഷയത്തില്‍ തീരുമാനം എടുക്കും എന്നാണ് കുമാരസ്വാമി പറഞ്ഞത്. ഈ പ്രഖ്യാപനം ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി ഹര്‍ത്താല്‍. നിയമസഭയുടെ പ്രത്യേക സെഷനില്‍ തന്നെ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി

chandrika: