kerala

മതവിദ്വേഷ പരാമര്‍ശം; പി.സി ജോര്‍ജിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

By webdesk18

February 27, 2025

മതവിദ്വേഷ പരാമര്‍ശ കേസില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. 30 വര്‍ഷം എംഎല്‍എ ആയിരുന്ന വ്യക്തിയായ പി.സി ജോര്‍ജ് നടത്തിയത് മതസ്പര്‍ദ്ധ ഉളവാക്കുന്ന പ്രസ്താവനയാണ്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. മുന്‍കൂര്‍ ജാമ്യത്തിന് പോയപ്പോള്‍ ഹൈകോടതി ഇക്കാര്യം നിരീക്ഷിച്ചിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍, ആരോഗ്യ സ്ഥിതി മോശമാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പി.സി ജോര്‍ജിന്റെ അഭിഭാഷകന്റെ വാദം. വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കട്ടെ. പൊതുപ്രവര്‍ത്തകരായാല്‍ കേസുകളുണ്ടാകും. ഇതും അതുപോലെയാണെന്നും അഭിഭാഷകന്‍ വാദിച്ചു.