X

35 വര്‍ഷമായി ടീച്ചറാണ്, ഇനി കരാര്‍ ജീവനക്കാരിയാവേണ്ടി വരും

അനീഷ് ചാലിയാര്‍

പാലക്കാട്: വയസ്സ് 70 കഴിഞ്ഞു, എസ്. രേണുക ടീച്ചര്‍ ഇപ്പോഴും പ്രീ- പ്രൈമറി സ്‌കൂള്‍ അധ്യാപികയാണ്. 35 ഓളം വര്‍ഷമായി തിരുവനന്തപുരം മലയിന്‍കീഴ് മച്ചേല്‍ എല്‍.പി.സ്‌കൂളില്‍ ജോലി ചെയ്യുന്നു. 1988ല്‍ ടീച്ചറാവുമ്പോള്‍ 300 രൂപമാത്രമായിരുന്നു വേതനമായി കിട്ടിയിരുന്നത്. ഓണറേറിയമായി ഇപ്പോഴും കിട്ടുന്നത് 12500 രൂപ മാത്രം. കാഴ്ചാ പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും ചികിത്സയെടുക്കുകയാണ്, ജോലിയെടുക്കാതെ വേറെ നിവൃത്തിയില്ല. ഇനിയെങ്കിലും വിശ്രമിക്കണമെന്നുണ്ട് ടീച്ചര്‍ക്ക്,

പക്ഷെ ജോലി നിര്‍ത്തിയാല്‍ പെന്‍ഷന്‍ പോലും കിട്ടില്ല. തയ്യല്‍ക്കാരനായിരുന്ന ഭര്‍ത്താവ് മൂന്ന് വര്‍ഷം മുമ്പ് മരിച്ചു. ക്ഷയോരോഗിയും മാനസികരോഗിയുമായ സോഹദരനെ സംരക്ഷിക്കണം, മകന്‍ ബാംഗ്ലൂരില്‍ പഠിക്കുന്നു. വേറെ വരുമാനമില്ല. ഓരായുസ്സ് മുഴുവന്‍ നാട്ടിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് കഥ പറഞ്ഞും അക്ഷരം പഠിപ്പിച്ചു കഴിച്ചുകൂട്ടി; എന്നെങ്കിലും എല്ലാം ശരിയാകുമെന്ന പ്രതീക്ഷയില്‍.

പ്രീ പ്രൈമറി അധ്യാപകരെ കരാര്‍ ജീവനക്കാരിയാക്കിയാല്‍ ഈ ജോലി നഷ്ടപ്പെടുമെന്ന പേടിയിലാണ് രേണുക ടീച്ചര്‍ ഇപ്പോള്‍. 70 കഴിഞ്ഞൊരാള്‍ക്ക് എങ്ങിനെ പി.ടി.എ കമ്മിറ്റി ഓരോ വര്‍ഷവും കരാര്‍ പുതുക്കി നല്‍കും. ജീവിക്കാന്‍ ഇനി എന്തു ചെയ്യുമെന്ന് ടീച്ചര്‍ ചോദിക്കുന്നു. പാര്‍ട്ടിക്കാര്‍ക്ക് പിന്‍വാതില്‍ നിയമനത്തിന് കളമൊരുക്കുന്ന സര്‍ക്കാര്‍ ഇവരെ പെരുവഴിയിലിറക്കുകയാണ് ഒട്ടും ദയയില്ലാതെ.

പ്രീ പ്രൈമറി ടീച്ചര്‍മാരെ വെട്ടാനുറച്ച് സര്‍ക്കാര്‍; ഭാവി നഷ്ടപ്പെടുന്നത് 4827 ജീവനക്കാര്‍ക്ക്

പാലക്കാട്: സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രീപ്രൈമറി ടീച്ചാര്‍മാരെ വെട്ടാനുറച്ച് തന്നെ സര്‍ക്കാര്‍. 35 വര്‍ഷം വരെ സര്‍വീസുള്ളവര്‍ക്കടക്കം ഒരു വര്‍ഷത്തെ കരാര്‍ നിയമനം നല്‍കാനും ഇതിന് ഇവരുടെ സമ്മതം എഴുതി വാങ്ങാനും പ്രധാനാധ്യപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ നല്‍കി. കഴിഞ്ഞ ഏഴിന് നല്‍കിയ സര്‍ക്കുലര്‍ പ്രകാരം അധ്യാപകിമാരെയും ആയമാരെയും 2022 മാര്‍ച്ച് 31 വരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കാനാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്.

ഇതോടെ വര്‍ഷങ്ങളായി ജോലി ചെയ്ത ജീവനക്കാര്‍ വെറും കരാര്‍ ജീവനക്കാരായി മാറും. ഓരോ അധ്യയന വര്‍ഷം വരുമ്പോഴും കരാര്‍ പുതുക്കി കിട്ടാന്‍ പി.ടി.എയുടെയും പ്രധാനാധ്യപകരുടെയും കാലുപിടിക്കേണ്ട അവസ്ഥ വരും. ഇത്തരമൊരു സാഹചര്യമൊരുക്കി. പ്രീ പ്രമൈറി അധ്യാപക ആയമാരുടെ തസ്തികകളില്‍ വരും കാലത്ത് പാര്‍ട്ടിക്കാര്‍ക്ക് മാത്രം തിരഞ്ഞുപിടിച്ച് നിയമനം നല്‍കാനുള്ള കളമൊരുക്കുകയാണ് സര്‍ക്കാര്‍. ഈ നീക്കത്തിനെതിരെ സര്‍ക്കാര്‍ അനുകൂല സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പ്രീ ്രൈപമറി ജീവനക്കാരടക്കം കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയിരുന്നു. സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടു പോവുകയാണെങ്കില്‍ അനിശ്ചിത കാല സമരമടക്കം നടത്തുമെന്ന നിലപാടിലാണ് ജീവനക്കാര്‍. അതിനിടെ കരാര്‍ വ്യവസ്ഥയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ അഞ്ചോളം അധ്യാപികമാര്‍ നല്‍കിയ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കുമെന്നാണ് വിവരം.

സര്‍വീസുള്ളവരടക്കമുള്ള 4827 ജീവനക്കാരാണ് സര്‍ക്കാര്‍ തീരുമാനത്തോടെ പൊരുവഴിയിലാകുന്നത്. ഇതില്‍ 1877 ടീച്ചര്‍മാരും 1135 ആയമാരും പത്ത് വര്‍ഷത്തിന് മുകളില്‍ സര്‍വീസുള്ളവരാണ്. 982 ടീച്ചര്‍മാരും 833 ആയമാരും പത്ത് വര്‍ഷം വരെ സര്‍വീസുള്ളവരുമുണ്ട്. തുച്ഛമായ വേതനത്തില്‍ ഇപ്പോഴും ജോലി ചെയ്യുന്ന ഈ ജീവനക്കാരുടെ എന്നെങ്കിലും സ്ഥിരപ്പെടും പെന്‍ഷന്‍ ആനുകൂല്യങ്ങളടക്കം ലഭിക്കുമെന്നമുള്ള പ്രതീക്ഷ തകര്‍ക്കുകയാണ് സര്‍ക്കാര്‍.

കരാറിന് സമ്മതിച്ചില്ലെങ്കില്‍ ശമ്പളവും നല്‍കില്ലെന്ന മട്ട്

സ്പാര്‍ക്ക് അപ്ഡേഷനായി ടെര്‍മിനേഷന്‍ തീയതി രേഖപ്പെടുത്തണമെന്ന കാരണം പറഞ്ഞ് പ്രീ പ്രമൈറി അധ്യാപകര്‍ക്ക് രണ്ട് മാസത്തെ ഓണറേറിയം തടഞ്ഞ് സര്‍ക്കാര്‍. ഒക്ടബോര്‍, നവംബര്‍ മാസങ്ങളിലെ ഓണറേറിയമാണ് തടഞ്ഞു വെച്ചിരിക്കുന്നത്. സര്‍ക്കാറിന്റെ ഒരു വര്‍ഷ കരാര്‍ നിയമനം അംഗീകരിച്ച് സമ്മത പത്രം നല്‍കിയാല്‍ മാത്രമേ ഇവര്‍ക്ക് ഓണറേറിയം ലഭിക്കുകയുള്ളു എന്നതാണ് ഇപ്പോഴത്തെ സാഹചര്യം. സ്പാര്‍ക്കില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ താത്കാലിക ജീവനക്കാര്‍ക്ക് വിടുതല്‍ തീയതി രേഖപ്പെടുത്തണം. ഇതിനായി ധനവകുപ്പിന്റെ സര്‍ക്കുലര്‍ പ്രകാരമാണ് വിദ്യാഭ്യാസ വകുപ്പ് നിയമനം ഒരു വര്‍ഷത്തേക്കുള്ള കരാറായി നിശ്ചയിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ 10 വര്‍ഷത്തിന് മുകളില്‍ സര്‍വീസുള്ള അധ്യാപികമാര്‍ക്ക് 12500 രൂപയും 7500 രൂപയുമാണ് വേതനം വാങ്ങുന്നത്. 10 വര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവര്‍ക്ക് 12000, 7000 രൂപ എന്നിങ്ങനെയുമാണ് വേതനം. അതേ സമയം പ്ി.എസ്.സി നിയമനം നേടിയ പ്രീ ്രൈപമറി അധ്യാപികമാര്‍ക്ക് 3560079000 നിരക്കിലാണ് ശമ്പളം. സംസ്ഥാനത്തൊട്ടാകെ 100 ലധികം അധ്യാപികമാര്‍ മാത്രമാണ് ഇത്തരത്തില്‍ നിയമനം നേടിയവരായുള്ളവര്‍. ഇതിന് ആനുപാതികമായ സേവന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതുവരെ ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതിനിടക്കാണ് ഉള്ള വേതനവും മുടക്കി സര്‍ക്കാര്‍ അധികാര ഗര്‍വ് കാണിക്കുന്നത്.

ദ്രോഹം പഴയ പ്രസിഡണ്ട് മന്ത്രിക്കസേരയിലിരിക്കുമ്പോള്‍

പ്രീപ്രൈമറി ജീവനക്കാരെ പെരുവഴിയിലാക്കാന്‍ ഇടതു സര്‍ക്കാര്‍ ഗൂഢനീക്കം നടത്തുമ്പോള്‍ വകുപ്പ് മന്ത്രിയായിരിക്കുന്നത് ഇടതു പക്ഷ പ്രീ ്രൈപമറി അധ്യാപക സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടുകൂടിയായിരുന്ന വി. ശിവന്‍കുട്ടിയാണ്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിന് മുമ്പ് വരെ സംഘടനയുടെ പ്രസിഡണ്ടായിരുന്നു വി. ശിവന്‍കുട്ടി. ശിവന്‍കുട്ടി എം.എല്‍.എയും മന്ത്രിയുമൊക്കെ ആയപ്പോള്‍ തങ്ങള്‍ രക്ഷപ്പെടുമെന്ന് കരുതിയെങ്കില്‍ ആ പ്രതീക്ഷക്ക് പാടെ തകര്‍ക്കു തങ്ങളുടെ മുന്‍ നേതാവ് കൂടി ഉള്‍പ്പെടുന്ന ഇടത് സര്‍ക്കാരെന്ന് പ്രീ ്രൈപമറി അധ്യാപകര്‍ കുറ്റപ്പെടുത്തു. മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥും പ്രീ ്രൈപമറി അധ്യാപക സംഘടനയുടെ തൃശൂര്‍ ജില്ലാ രക്ഷാധികാരിയും ആയിരുന്നു.

web desk 3: